Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sihne Tom Chacko: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ മൊഴി നൽകാൻ ഇല്ലെന്ന് വിൻസി

വിൻസിയുടെ അച്ഛനാണ് ഇക്കാര്യം എക്സൈസിനെ അറിയിച്ചത്.

Shine Tom Chacko and Vincy Aloshious

നിഹാരിക കെ.എസ്

, വെള്ളി, 18 ഏപ്രില്‍ 2025 (11:07 IST)
ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ തന്റെ പരാതിയിൽ നിയമനടപടി ആവശ്യമില്ലെന്ന് വിൻസിയുടെ കുടുംബം. സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് നടി വിൻസിയുടെ കുടുംബം പറയുന്നത്. നിയമനടപടികളിലേക്ക് കടക്കാൻ താല്പര്യമില്ലെന്നും കുടുംബം അറിയിച്ചു. വിൻസിയുടെ അച്ഛനാണ് ഇക്കാര്യം എക്സൈസിനെ അറിയിച്ചത്. 
 
നടൻ ഷൈൻ ടോം ചാക്കോക്കെതിരായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിൻസിയിൽ നിന്നും മൊഴിയെടുക്കാൻ എക്സൈസ് വിൻസിയുടെ കുടുംബത്തിന്റെ അനുമതി തേടിയിരുന്നു. ഇതിലാണ് കുടുംബം നിലപാട് വ്യക്തമാക്കിയത്. തുടക്കം മുതൽ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കാൻ വിൻസിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. സജി നന്ത്യാട്ട് അടക്കമുള്ളവർ പരാതി പരസ്യമാക്കില്ലെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് വിൻസി ഷൈൻ ടോമിനെതിരെ പരാതി സിനിമാ സംഘടനയിൽ നൽകിയത്. ഷൈന്റെ പേര് പുറത്തുവിടുന്നതിൽ വിന്സിക്കും താല്പര്യമുണ്ടായിരുന്നില്ലെന്ന് വ്യക്തം.
 
അതേസമയം പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലാണെന്നാണ് സൂചന. ഷൈനിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ നടൻ തമിഴ്നാട്ടിലാണ് എന്ന സൂചനയാണ് ലഭിക്കുന്നത്എ. അതേസമയം ഷൈൻ പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു