Isha Talwar: 'ആളുകൾക്ക് മുന്നിലിരുന്ന് കരയാൻ പറഞ്ഞു, അത് കേട്ട് ഞെട്ടിപ്പോയി'; കാസ്റ്റിങ് ഡയറക്ടർക്കെതിരെ ഇഷ

സ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇഷ.

നിഹാരിക കെ.എസ്
വെള്ളി, 8 ഓഗസ്റ്റ് 2025 (18:43 IST)
തട്ടത്തിൻ മറയത്ത് എന്ന ഒരൊറ്റ ചിത്രം മാത്രം മതി ഇഷ തൽവാറിനെ മലയാളികൾക്ക് അറിയാൻ. ഈ സിനിമയിലെ ആയിഷ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്. നിലവിൽ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും ഇഷ ഹിന്ദി വെബ് സീരിസുകളിലും സിനിമകളിലും സജീവമാണ്. 
 
ഇപ്പോഴിതാ, യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇഷ. ഒരു ഓഡിഷനിടെ ഷാനൂ വിചിത്രമായ ആവശ്യം ഉന്നയിച്ചു. എന്തിനാണ് അങ്ങനെ പെരുമാറിയതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും ഇഷ കൂട്ടിച്ചേർത്തു. 
 
"ഇൻസ്റ്റ​ഗ്രാമിൽ ഒരു പോസ്റ്റിന് താഴെ കമൻ്റായാണ് നടി ഈ സംഭവം വെളിപ്പെടുത്തിയത്. ആളുകൾ തിങ്ങിനിറഞ്ഞ ഒരു റെസ്റ്റോറൻ്റിൻ്റെ നടുവിലിരുന്ന് കരയുന്ന ഒരു രംഗം അഭിനയിക്കാൻ ഷാനൂ ആവശ്യപ്പെട്ടു. ഈ ആവശ്യം കേട്ട് താൻ ഞെട്ടിപ്പോയി. ഒരു വേഷത്തിനു വേണ്ടി റെസ്റ്റോറൻ്റിൽ വെച്ച് കരയാൻ താൻ തയ്യാറായില്ല. ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് യാതൊരുവിധ മടിയും ഉണ്ടാകരുതെന്നായിരുന്നു അന്ന് ഷാനൂ പറഞ്ഞത്. 
 
മുന്നിൽ അവരും അവരുടെ സുഹൃത്തുക്കളും ഇരിക്കുമ്പോഴും കരയാൻ സാധിക്കണം. ഈ സംഭവം തന്റെ ആത്മവിശ്വാസം തകർത്തു. എന്തിനാണ് ഒരു യുവതിയോട് ഈ കാസ്റ്റിങ് ഡയറക്ടർ ഇങ്ങനെ പെരുമാറിയത് എന്ന് മനസിലാകുന്നില്ല. അഭിനേതാവിന് ഓഡിഷൻ ചെയ്യാൻ നല്ലൊരു കാസ്റ്റിങ് സ്പേസ് നൽകുന്നതാണ് ന്യായം. അതല്ല, ഒരു യഥാർഥ ലൊക്കേഷനിൽ വെച്ചാണ് അത് ചെയ്യേണ്ടതെങ്കിൽ ആ സ്ഥലം വാടകയ്‌ക്കെടുക്കണം".- ഇഷ കൂട്ടിച്ചേർത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments