Webdunia - Bharat's app for daily news and videos

Install App

ഭാഗ്യമില്ലാത്ത സംവിധായകനാക്കി,തളര്‍ന്നില്ല,ആദ്യ സൂപ്പര്‍ ഹിറ്റ് നല്‍കിയിട്ട് 42 വര്‍ഷം

കെ ആര്‍ അനൂപ്
ചൊവ്വ, 22 നവം‌ബര്‍ 2022 (12:19 IST)
സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ 'മൂര്‍ഖന്‍' എന്ന സിനിമ കണ്ട അനുഭവം മുമ്പും പങ്കുവെച്ചിട്ടുണ്ട്.ജോഷിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമ പിറന്നിട്ട് 42 വര്‍ഷം.പാവറട്ടി പെരുവല്ലൂര്‍ അമ്പാടി ടാക്കിസ്, അവിടെ ടിക്കറ്റ് കൌണ്ടറിലേക്ക് ഇടിച്ചു കയറി ടിക്കറ്റ് എടുത്തതും.. ജോഷി എന്ന പേര് കാണിച്ചപ്പോള്‍ തിയേറ്ററില്‍ വന്ന കരാഘോഷവും ഇന്നും കാതില്‍ മുഴങ്ങുന്നുവെന്ന് വിനോദ് ഗുരുവായൂര്‍ പറഞ്ഞിരുന്നു.
 
വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍
 
ആദ്യ സിനിമകള്‍ പരാജയമായപ്പോള്‍ ഭാഗ്യമില്ലാത്ത സംവിധായകനാക്കി... ഒരിക്കലും സിനിമ യില്‍ രക്ഷപ്പെടില്ല എന്ന് പറഞ്ഞു തിരിച്ചയച്ചു, സിനിമയിലെ പലരും.. പക്ഷെ തളര്‍ന്നില്ല. 42 വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളി വെളിച്ചത്തിലേക്കു പ്രകാശമായി വന്നു... പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി സര്‍ അദ്ദേഹത്തിന്റെ ആദ്യ സൂപ്പര്‍ ഹിറ്റ് നല്‍കിയിട്ടു 42 വര്‍ഷം.... പിന്നീട് പല സ്റ്റാറുകളെയും സൂപ്പര്‍സ്റ്റാറുകളാക്കി, ഒപ്പം ഒരു വലിയ ജനക്കൂട്ടത്തെ തീയേറ്ററുകളിലെത്തിച്ചു.. ത്രില്ലടിപ്പിച്ചു... ഇന്നും സിനിമ മാത്രം ജീവവായുവായി ജീവിക്കുന്ന ക്രാഫ്റ്റ് മാന്‍. ഇദ്ദേഹത്തിന്റെ പല ജീവിതകഥകളും നമുക്ക് നല്‍കുന്ന എനര്‍ജി, കൂടെ നില്‍ക്കുന്ന ഓരോരുത്തര്‍ക്കും നല്‍കുന്ന പ്രോത്സാഹനം, അതൊരു വലിയ ഭാഗ്യമാണ്. 42 വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ സംവിധായകന്റെ ആദ്യ ഹിറ്റിനു 42 വര്‍ഷം 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

അടുത്ത ലേഖനം
Show comments