Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ഏത് നേരത്താടാ നിന്നെയൊക്കെ" എന്നോടും മമ്മൂക്കയോടും ജോഷി ചോദിക്കും, അങ്ങനെ ചോദിക്കാത്തത് മോഹൻലാലിനോട് മാത്രം

, ബുധന്‍, 27 ജൂലൈ 2022 (14:47 IST)
മലയാളസിനിമയിൽ ലേലം,പത്രം തുടങ്ങിയ എക്കാലത്തെയും മികച്ച മാസ് ചിത്രങ്ങൾ സമ്മാനിച്ച ജോഡിയാണ് സുരേഷ് ഗോപി-ജോഷി കൂട്ടുക്കെട്ട്. മമ്മൂട്ടിക്ക് ന്യൂഡൽഹി,ധ്രുവം,കൗരവർ,നായർ സാബ്,സംഘം തുടങ്ങിയ വിജയചിത്രങ്ങൾ സമ്മാനിച്ച ജോഷി നരൻ,നമ്പർ 20 മദ്രാസ് മെയിൽ എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലിനും വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
 
ഇപ്പോഴിതാ മലയാളികളുടെ ഹിറ്റ്മേക്കർ സംവിധായകനായ ജോഷിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടിൽ റിലീസ് ചെയ്യാനിരിക്കുന്ന പാപ്പൻ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സുരേഷ് ഗോപി മനസ്സ് തുറന്നത്. ജോഷി സർ വലിപ്പ ചെറുപ്പമില്ലാതെ സെറ്റിൽ എല്ലാവരെയും ചീത്ത വിളിക്കുമെന്നും എന്നാൽ ആ ചീത്ത ഒരിക്കൽ പോലും കേൾക്കാത്തത് മോഹൻലാൽ ആണെന്നും സുരേഷ് ഗോപി പറയുന്നു.
 
ഏത് നേരാത്താടാ നിന്നെയൊക്കെ.. അതാണ് ജോഷി സാറിൻ്റെ ഏറ്റവും വലിയ ചീത്ത. മമ്മൂക്കയോട് പോലും ജോഷി സാർ ഇങ്ങനെ ചോദിക്കും. ലാലിനോട് മാത്രമെ അത് ചോദിക്കാതെയുള്ളുവെന്ന് ജോഷി സർ എപ്പോഴും പറയും. അവനോട് ഇത് പറയേണ്ടി വന്നിട്ടില്ല. അവനോട് പറയേണ്ടി വരികയുമില്ല.കൃത്യമായിരിക്കും. നിനക്കൊക്കെ ഇടയ്ക്ക് ഫോക്കസ് വിട്ടുപോകും അപ്പോഴാണ് എനിക്ക് ഭ്രാന്ത് കയറുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖറിന്റെ ബഹുഭാഷാചിത്രം,ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി