Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

'നല്ല ടെന്‍ഷനായിരുന്നു';രാജമൗലിയെ കണ്ട അനുഭവം പങ്കുവെച്ച് നസ്ലെന്‍

'It was a good tension'; Nazlen shared the experience of seeing Rajamouli Naslen K. Gafoor

കെ ആര്‍ അനൂപ്

, വെള്ളി, 3 മെയ് 2024 (10:39 IST)
പ്രേമലു വിജയാഘോഷത്തിനിടെ സംവിധായകന്‍ രാജമൗലിയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് നടന്‍ നസ്ലെന്‍. സിനിമയിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് അല്‍ഭുതം തോന്നിയെന്നാണ് താരം പറയുന്നത്. വളരെയധികം ടെന്‍ഷനോടെയാണ് രാജമൗലിക്കൊപ്പം താന്‍ വേദി പങ്കിട്ടതെന്നും നസ്ലെന്‍ പറയുന്നു.
 
'തെലുങ്ക് ഓഡിയന്‍സിന് മനസ്സിലാവുന്ന രീതിയില്‍ മാറ്റിയിട്ട് നല്ല വൃത്തിക്കാണ് അവരത് ചെയ്തിട്ടുള്ളത്. അവിടത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍. അന്ന് രാജമൗലി സാറിന്റെ കൂടെ ഞാന്‍ നില്‍ക്കുന്ന വീഡിയോ കണ്ടാല്‍ മനസ്സിലാകും. ഞാന്‍ നല്ല ടെന്‍ഷന്‍ ആയിട്ടാണ് നില്‍ക്കുന്നത്. 
 
പുള്ളി എന്നെ അഭിനന്ദിക്കുകയാണെന്ന് മനസ്സിലായിരുന്നു. പക്ഷേ ചിത്രത്തിലെ ആക്ഷന്‍ എന്നോട് റിപ്പീറ്റായി കാണിക്കാന്‍ പറയുമെന്ന് ഞാന്‍ കരുതിയില്ല.
 
അദ്ദേഹം സിനിമയിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അതൊക്കെ എനിക്ക് വലിയ അത്ഭുതം ആയിരുന്നു',- നസ്ലെന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെയ് മാസം ടോവിനോ കൊണ്ടുപോകുമോ ? നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യക്ക് പിന്നാലെ 'നടികര്‍'ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്