Webdunia - Bharat's app for daily news and videos

Install App

'സുകു'വായി ജോണി ആന്റണി,'ജാനകി ജാനെ' ഉടന്‍ തിയേറ്ററുകളിലേക്ക്

Webdunia
ബുധന്‍, 19 ഏപ്രില്‍ 2023 (09:30 IST)
നവ്യാ നായരും സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തുന്ന ജാനകി ജാനെയുടെ രണ്ടാം ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. സബ് കോണ്‍ട്രാക്ടറായ ഉണ്ണി മുകുന്ദനെ (സൈജു കുറുപ്പ്)നെ പരിചയപ്പെടുത്തുന്നതായിരുന്നു ടീസര്‍. ഇപ്പോഴിതാ സിനിമ ഉടന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ജോണി ആന്റണി അവതരിപ്പിക്കുന്ന സുകു എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവന്നു.
 
ഒരു ലൈറ്റ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന 'ജാനകി ജാനെ' 'ഒരുത്തി'ക്ക് ശേഷം സൈജു കുറുപ്പും നവ്യാ നായരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.  
ജാനകി മുന്‍പ് ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം, അവളില്‍ ഒരു ഭയം നിറയ്ക്കുന്നു.അത് അവളുടെ ദൈനംദിന ജീവിതത്തിലും ദാമ്പത്യത്തിലും ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പിന്നീട് അതിന് മനസ്സിലാക്കി മുന്നോട്ടു പോകുന്നതും ഒക്കെയാണ് സിനിമ പറയുന്നത്.
 
 ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
 
കൈലാസ് മേനോനും സിബി മാത്യു അലക്‌സും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ജോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂര്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments