Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഡിഷനില്‍ തോറ്റുപോയി, സ്വപ്നങ്ങളെ വിടാതെ പിന്തുടര്‍ന്ന ഉണ്ണി മുകുന്ദന്‍, വീഡിയോ കാണാം

ഓഡിഷനില്‍ തോറ്റുപോയി, സ്വപ്നങ്ങളെ വിടാതെ പിന്തുടര്‍ന്ന ഉണ്ണി മുകുന്ദന്‍, വീഡിയോ കാണാം

കെ ആര്‍ അനൂപ്

, ശനി, 1 ഏപ്രില്‍ 2023 (13:00 IST)
'സിനിമ' എന്ന സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും നിരന്തരം പരിശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍. ആ വഴിയില്‍ പലതവണ തോറ്റു വീണെങ്കിലും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് ആഗ്രഹത്തിന് പുറകിലുള്ള വിടാതെയുള്ള യാത്രയാണ് ഉണ്ണി മുകുന്ദനെ മലയാളികള്‍ അറിയപ്പെടുന്ന നടനാക്കി മാറ്റിയത്. സിനിമയില്‍ എത്തുന്നതിനായി 2008-09 കാലത്ത് ഒരു ഓഡിഷനില്‍ പങ്കെടുക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്ത വീഡിയോയാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോള്‍ തനിക്ക് ആവേശം ഉണ്ടാകുന്നു എന്നും നടന്‍ പറയുന്നു. ഒപ്പം കഠിനാധ്വാനം ചെയ്യുന്നവരോട് നടന് പറയാനുള്ളത് ഇക്കാര്യമാണ്.
 
പത്തുവര്‍ഷത്തില്‍ കൂടുതലായി മലയാള സിനിമയില്‍ ഒരു നടനായി നിലനില്‍ക്കാന്‍ ഉണ്ണി മുകുന്ദന് ആയെന്ന നേട്ടം ചെറുതല്ല. 
കഠിനാധ്വാനം ചെയ്യുന്നവരോട് ഉണ്ണിമുകുന്ദന് പറയാനുള്ളത് ഇത്രമാത്രം പ്ലീസ് നിങ്ങള്‍ ഒരിക്കലും സ്വയം കൈവിടരുത് എന്നാണ്. സിനിമയില്‍ കാണാം എന്ന് പറഞ്ഞു കൊണ്ടാണ് നടന്റെ കുറിപ്പ് അവസാനിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അംഗീകാരം പ്രതീക്ഷിച്ചിരുന്നു, അതുണ്ടായില്ല,പരിചയമുള്ള ഒരാള്‍ അത് തട്ടി മാറ്റി, മനസ്സ് തുറന്ന് അശോകന്‍