Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവ്യ നായരുടെ അടുത്ത റിലീസ്,ജാനകി ജാനെയുടെ രണ്ടാം ടീസര്‍ കണ്ടില്ലേ?

Janaki Jaane teaser 2

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ഏപ്രില്‍ 2023 (15:04 IST)
നവ്യാ നായരും സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തുന്ന ജാനകി ജാനെയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. സബ് കോണ്‍ട്രാക്ടറായ ഉണ്ണി മുകുന്ദനെ (സൈജു കുറുപ്പ് അവതരിപ്പിക്കുന്ന) ടീസര്‍ പരിചയപ്പെടുത്തുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.
 
ഒരു ലൈറ്റ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന 'ജാനകി ജാനെ' 'ഒരുത്തി'ക്ക് ശേഷം സൈജു കുറുപ്പും നവ്യാ നായരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.  
 
ജാനകി മുന്‍പ് ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം, അവളില്‍ ഒരു ഭയം നിറയ്ക്കുന്നു.അത് അവളുടെ ദൈനംദിന ജീവിതത്തിലും ദാമ്പത്യത്തിലും ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പിന്നീട് അതിന് മനസ്സിലാക്കി മുന്നോട്ടു പോകുന്നതും ഒക്കെയാണ് സിനിമ പറയുന്നത്.
 
 ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
 
കൈലാസ് മേനോനും സിബി മാത്യു അലക്‌സും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ജോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂര്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമ,തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ ആസിഫ് അലിയും ബിജു മേനോനും