Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡേൺ ഡ്രസ്സിൽ മഞ്‌ജുവാര്യരും കാളിദാസ് ജയറാമും, ജാക്ക് ആൻഡ് ജില്ലിൻറെ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ്

മോഡേൺ ഡ്രസ്സിൽ മഞ്‌ജുവാര്യരും കാളിദാസ് ജയറാമും, ജാക്ക് ആൻഡ് ജില്ലിൻറെ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ്

കെ ആര്‍ അനൂപ്

, ശനി, 23 മെയ് 2020 (17:25 IST)
കാളിദാസ് ജയറാമും മഞ്ജുവാര്യരും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ജാക്ക് ആൻഡ് ജിൽ. ചിത്രത്തിൻറെ ഒരു സ്റ്റിൽ കാളിദാസ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ്. മോഡേൺ ഡ്രസ്സിലുളള മഞ്ജുവാര്യരിൻറെയും കാളിദാസിൻറെയും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഏഴു വർഷങ്ങൾക്കുശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമ എന്നൊരു പ്രത്യേകത കൂടിയുണ്ട്. സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. 
 
ഏറെ പ്രതീക്ഷ നൽകുന്ന  ചിത്രത്തിൽ മഞ്ജു വാര്യർക്കും കാളിദാസ് ജയറാമിനുമൊപ്പം ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് സൗബിൻ ഷാഹിർ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ‘ജാക്ക് ആൻഡ് ജില്ലിന് സംവിധായകൻ സന്തോഷ് ശിവൻ തന്നെയാണ് ഛായാഗ്രഹണവും നിർവഹിക്കുന്നത്. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
 
ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ‘ജാക്ക് ആൻഡ് ജില്‍’ നിര്‍മ്മിക്കുന്നത്. ഗോപിസുന്ദർ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്‌മരാജ സ്‌മരണ - ഇന്നും ജ്വലിച്ചുനില്‍ക്കുന്ന ‘സീസണ്‍’