Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ലോകത്തോട് എനിക്ക് അവസാനമായി പറയാൻ ഉള്ളത്" റെക്കോർഡ് ചെയ്ത് ജാക്കി ചാൻ; മരണശേഷം പുറത്തുവരും

ഗാനത്തിന്റെ ഒരു ഭാഗം ഇവിടെ പാടാമോ എന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിച്ചു. അത് മറ്റുള്ളവരെ കരയിക്കുമെന്ന് അദ്ദേഹം പറഞ്ഞു

Jackie Chan, Final Message Song, ജാക്കി ചാൻ, അവസാന സന്ദേശം, Jackie Chan fim,  Jackie Chan movie

രേണുക വേണു

, ശനി, 31 ജനുവരി 2026 (12:43 IST)
Jackie Chan
ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വെളിപ്പെടുത്തലുമായി ജാക്കി ചാൻ. ബീജിം​ഗിൽ വെച്ച് നടന്ന തന്റെ പുതിയ ചിത്രം "അൺഎക്‌സ്‌പെക്റ്റഡ് ഫാമിലി"യുടെ പ്രീമിയറിനിടെയാണ് താരം വെളിപ്പടുത്തലുമായി എത്തിയത്. താൻ ഒരു ​ഗാനം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും തന്റെ മരണശേഷം അത് പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തോടുള്ള തന്റെ "അവസാന സന്ദേശം" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
 
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് നിരവധി അടുത്ത സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയുമാണ് നഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ എന്റെ ജാവിതത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ എനിക്ക് പറയാൻ തോന്നുന്ന കാര്യങ്ങൾ ഇപ്പോൾ തന്നെ പറയണം.  ചെയ്യേണ്ട കാര്യങ്ങൾ ഉടൻ തന്നെ ചെയ്യണം. എനിക്ക് ഈ ലോകത്തോട് പറയാൻ ഉള്ള കാര്യങ്ങൾ ഒരു ​ഗാനരൂപത്തിലാക്കി ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. എന്റെ കുടുബത്തിന് അതിപ്പോൾ പുറത്തുവിടാൻ താത്പര്യമില്ല. അതുകൊണ്ട് തന്നെ ഞാൻ ഈ ലോകത്തോട് വിടടപറയുന്ന ദിവസം അവർ അത് പുറത്തിറക്കും ജാക്കി ചാൻ പറഞ്ഞു.
 
ഗാനത്തിന്റെ ഒരു ഭാഗം ഇവിടെ പാടാമോ എന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിച്ചു. അത് മറ്റുള്ളവരെ കരയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചാക്കി ചാൻന്റെ ഏറ്റവും പുതിയ ചിത്രമാണ് "അൺഎക്‌സ്‌പെക്റ്റഡ് ഫാമിലി". ആക്ഷൻ-ഹീറോ ഇമേജിൽ നിന്ന് വ്യത്യസ്തമായി അൽഷിമേഴ്‌സ് രോഗബാധിതനായ ഒരു വൃദ്ധനെയാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിന്റെ 'കാസനോവ' മുതൽ ഭാവനയുടെ 'അനോമി' വരെ: സിജെ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച സിനിമകൾ