ജാക്കി ഷ്റോഫ്, പ്രിയാമണി, സണ്ണി ലിയോണ്‍, സാറാ അര്‍ജുന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ക്വട്ടേഷന്‍ ഗ്യാങ്. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി ഭാഷകളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഈയടുത്താണ് പുറത്തുവന്നത്.
നായകനെന്നോ വില്ലനെന്നോ ഉള്ള സങ്കല്‍പ്പങ്ങളില്ലെന്നും എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നും സംവിധായകന്‍ വിവേക് പറയുന്നു. ഈ ചിത്രത്തിന് ഒരുപാട് സസ്പെന്‍സും നിഗൂഢതയും ഉണ്ടെന്നാണ് പോസ്റ്ററിലൂടെ നമുക്ക് ജനങ്ങളോട് പറയാനുള്ളത്. ഒരു ഘട്ടത്തില്‍ ഒന്നിലധികം കഥകള്‍ ഒത്തുചേരുന്ന ഒരു ഹൈപ്പര്‍ലിങ്ക് ഡ്രാമയാണ് ക്വട്ടേഷന്‍ ഗ്യാങ്. ഇത് മനസ്സില്‍ വെച്ചാണ് പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിവേക് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുംബൈയില്‍ പുരോഗമിക്കുന്നു.ക്രൈം ത്രില്ലറാണ് ചിത്രം.