Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവനടിയുടെ ഗുരുതര ലൈംഗിക ആരോപണം അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു

യുവനടിയുടെ ഗുരുതര ലൈംഗിക ആരോപണം അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു

അഭിറാം മനോഹർ

, ഞായര്‍, 25 ഓഗസ്റ്റ് 2024 (08:04 IST)
താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജി കത്ത് നല്‍കി. ഗുരുതര ലൈംഗിക ആരോപണങ്ങളുമായി യുവ നടി സിദ്ദിഖിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. 
 
ഇന്നലെയായിരുന്നു യുവനടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളുമായി രംഗത്ത് വന്നത്. രേവതി സമ്പത്തിന്റെ ആരോപണങ്ങളുടെ പേരില്‍ സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന ആരോപണം ഗുരുതരമാണെന്നാണ് കണക്കാക്കുന്നത്. നടി പരാതി നല്‍കുന്ന പക്ഷം സിദ്ദിഖിനെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
 പ്ലസ് ടു കഴിഞ്ഞുനില്‍ക്കുന്ന സമയത്താണ് പീഡനത്തിന് വിധേയയായതെന്നാണ് രേവതി സമ്പത്ത് തുറന്നുപറഞ്ഞത്. ഒരു സിനിമാ പ്രൊജക്ടുണ്ട് സംസാരിക്കാം എന്ന് പറഞ്ഞു വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണമെന്ന് നടി വ്യക്തമാക്കി. പീഡന അനുഭവം തുറന്ന് പറഞ്ഞതോറ്റെ സിനിമയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും സിദ്ദിഖിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും യുവനടി വ്യക്തമാക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരനുഭവം ഉണ്ടായാല്‍ സിനിമയില്‍ കടിച്ചു തൂങ്ങാതെ മറ്റു തൊഴില്‍ തേടി പോകണമെന്ന് ശ്രീലത നമ്പൂതിരി