ധനുഷ് ചിത്രം ജഗമേ തന്തിരത്തില്‍ പ്രതിനായക വേഷത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് അല്‍ പചിനോയേയും റോബര്‍ട്ട് ഡെനിറോയേയുമായിരുന്നെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് സുബ്ബരാജ് ഇക്കാര്യം പറഞ്ഞത്.
ന്യൂയോർക്കിൽ സംഭവിക്കുന്ന കഥയായാണ് സിനിമ ആദ്യം ആലോചിച്ചത്. ധനുഷിന്റെ വില്ലൻ വേഷം അഭിനയിക്കുന്നതിനായി അല്‍ പചിനോയേയും റോബര്‍ട്ട് ഡെനിറോയേയുമാണ് ഞാൻ ആദ്യം ആലോചിച്ചത്. അങ്ങനെ അല്‍ പചിനോയേയും റോബര്‍ട്ട് ഡെനിറോയേയും സമീപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരിക്കല്‍ അവരുടെ കാസ്റ്റിംഗ് ഏജന്റുമാരേയും മാനേജരേയും ഞങ്ങള്‍ ബന്ധപ്പെടുകയും ചെയ്‌തു.
എന്നാൽ ഈ താരങ്ങളുടെ ബജറ്റ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീടാണ് സിനിമയുടെ പശ്ചാത്തലം ലണ്ടനിലേക്ക് വരികയും അഭയാർത്ഥി വിഷയമടക്കം ഉൾപ്പെടുകയും ചെയ്‌തത്. അങ്ങനെയാണ് ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്മോയെ കാസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.