Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദിര ഗാന്ധിയുടെ ജീവിതകഥ സംവിധാനം ചെയ്യാൻ കങ്കണ, അടിയന്തിരാവസ്ഥ തന്നെക്കാൾ നന്നായി ആർക്കും കൈകാര്യം ചെയ്യാനാവില്ലെന്ന് താരം

ഇന്ദിര ഗാന്ധിയുടെ ജീവിതകഥ സംവിധാനം ചെയ്യാൻ കങ്കണ, അടിയന്തിരാവസ്ഥ തന്നെക്കാൾ നന്നായി ആർക്കും കൈകാര്യം ചെയ്യാനാവില്ലെന്ന് താരം
, വെള്ളി, 25 ജൂണ്‍ 2021 (19:36 IST)
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം ആസ്‌പദമാക്കിയൊരുങ്ങുന്ന എമർജൻസി എന്ന ചിത്രം സ്വയം സംവിധാനം ചെയ്യുമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ചിത്രത്തിലെ നായികയാവാൻ തയ്യാറെടുപ്പുകൾ നടത്തിയ താരമെന്ന നിലയിൽ തന്നേക്കാൾ നന്നായി ഈ വിഷയം ചെയ്യാൻ മറ്റാർക്കും കഴിയില്ല എന്നതിനാലാണ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്ന് കങ്കണ പറയുന്നു.
 
വീണ്ടും ഡയറക്‌ടറുടെ തൊപ്പി അണിയുന്നതിൽ സന്തോഷം. എമർജൻസി എന്ന ചിത്രത്തിന്റെ ഭാഗമായി ഒരു വർഷത്തോളം പ്രവർത്തിച്ചപ്പോൾ എന്നേക്കാൾ നന്നായി ഈ ചിത്രം മറ്റാർക്കും ചെയ്യാനാവില്ലെന്ന് എനിക്ക് മനസിലായി. മറ്റ് ചിത്രങ്ങൾ മാറ്റിവെച്ച് ഈ സിനിമ ചെയ്യാൻ താൻ നിശ്ചയിച്ചെന്നും വളരെയധികം ആവേശത്തിലാണ് ഇപ്പോളുള്ളതെന്നും താരം പറഞ്ഞു. നേരത്തെ മണികർണിക എന്ന ചിത്രം ‌താരം സംവിധാനം ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി ഗൗരി നന്ദ