Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jailer Effect: ശിവണ്ണയുടെ ഒറ്റ സീനിൽ ഞെട്ടിയവരാണോ നിങ്ങൾ? ക്യാപ്റ്റൻ മില്ലറിൽ എന്നാൽ തീപ്പാറും: ധനുഷിനൊപ്പം കട്ട മാസ് വേഷത്തിൽ

Jailer Effect: ശിവണ്ണയുടെ ഒറ്റ സീനിൽ ഞെട്ടിയവരാണോ നിങ്ങൾ? ക്യാപ്റ്റൻ മില്ലറിൽ എന്നാൽ തീപ്പാറും: ധനുഷിനൊപ്പം കട്ട മാസ് വേഷത്തിൽ
, ബുധന്‍, 16 ഓഗസ്റ്റ് 2023 (18:53 IST)
കന്നഡ സിനിമയില്‍ കരുണാദ ചക്രവര്‍ത്തി എന്നാണ് പേരെങ്കിലും കന്നഡികരുടെ സൂപ്പര്‍ സ്റ്റാറിനെ അത്രമാത്രം പരിചയമുണ്ടായിരുന്നവരല്ല മലയാളത്തിലെയും തമിഴിലെയും സിനിമാ ആരാധകര്‍. എന്നാല്‍ ജയിലര്‍ എന്ന ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യയാകെ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ശിവ്‌രാജ് കുമാറെന്ന കന്നഡികരുടെ സ്വന്തം ശിവാണ്ണ. ജയ്‌ലറിലെ ഏതാനും നിമിഷങ്ങള്‍ കൊണ്ട് തെന്നിന്ത്യയിലെയാകെ സംസാരവിഷയമായിരിക്കുകയാണ് താരം.
 
എന്നാല്‍ താരത്തിന്റെ ഒരൊറ്റ സീനില്‍ തന്നെ രോമാഞ്ചം അണിഞ്ഞവരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തയാണ് തമിഴില്‍ നിന്നും വരുന്നത്. ജയ്‌ലറിന് പിന്നാലെ മറ്റൊരു തമിഴ് പടത്തില്‍ കൂടി ശിവാണ്ണയെ ആരാധകര്‍ക്ക് ഉടനെ തന്നെ കാണാനാകും. ധനുഷിനെ നായകനാക്കി അരുണ്‍ മതീശ്വരന്‍ ഒരുക്കുന്ന ക്യാപ്റ്റന്‍ മില്ലറില്‍ ശിവ്‌രാജ് കുമാറും ഒരു പ്രധാനവേഷത്തിലെത്തുന്നതായാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലഘട്ടത്തിലെ കഥയാണ് സിനിമ പറയുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷ്, ശിവ്‌രാജ് കുമാര്‍ എന്നിവര്‍ക്ക് പുറമെ സുന്‍ദീപ് കിഷന്‍, പ്രിയങ്ക മോഹന്‍, ജോണ്‍ കൊക്കന്‍, ഇളങ്ക കുമാരവേല്‍ എന്നിവരും അണിനിരക്കുന്നു. ശക്തി ജ്യോതി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 കോടിയെങ്കിലും...ചിരഞ്ജീവി ആരാധകരുടെ പ്രാര്‍ത്ഥന,65 കോടി 'ഭോല ശങ്കര്‍' നിര്‍മ്മാതാക്കളോട് നടന്‍ ചോദിച്ചു വാങ്ങിയോ ?