Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങൾ കാണാനാഗ്രഹിക്കുന്ന ദുൽഖർ'! നഹാസ് ഒരുക്കുന്നത് വിഷ്വൽ ട്രീറ്റ് തന്നെയെന്ന് ജേക്സ് ബിജോയ്‌

ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.

I am Game

നിഹാരിക കെ.എസ്

, തിങ്കള്‍, 28 ഏപ്രില്‍ 2025 (10:25 IST)
ചെറിയ ഒരിടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്ന സിനിമയാണ് ഐ ആം ഗെയിം. ചിത്രത്തിന് അന്നൗൻസ്മെന്റിന് പിന്നാലെ വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.

ദുൽഖർ സൽമാനെ എങ്ങനെ കാണുവാനാണ് ആരാധകർ ആഗ്രഹിക്കുന്നത്, അത്തരമൊരു സിനിമയായിരിക്കും ഐ ആം ഗെയിം എന്ന് പറയുകയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ്‌. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ഒരു സ്പോർട്സ്-ആക്ഷൻ-ഫാന്റസി ചിത്രമാണ്. നഹാസ് ഒരു സിനിമയ്ക്ക് എടുക്കുന്ന പ്രയത്നം നിസ്സാരമല്ല. സ്ക്രിപ്റ്റ്, പാട്ട്, പോസ്റ്റർ എല്ലാത്തിലും അദ്ദേഹം എടുക്കുന്ന പ്രയത്നത്തിൽ ഞാൻ വിശ്വസിക്കുന്നു. അതുപോലെ ഡിക്യുവിനെ എങ്ങനെയാണോ കാണാൻ ആളുകൾ ആഗ്രഹിക്കുന്നത്, അത്തരത്തിൽ ഒരു സിനിമയായിരിക്കും ഐ ആം ഗെയിം. ഈ സിനിമയിൽ മാസ് മൊമെന്റ്‌സ്‌ ഒക്കെ ഉണ്ടാകും. നല്ലൊരു ഡെപ്ത്തുള്ള കഥയുണ്ട്. ഒരു എന്റർടെയ്നിങ് സിനിമയായിരിക്കും,' എന്ന് ജേക്സ് ബിജോയ്‌ പറഞ്ഞത്.
 
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ആർ.ഡി.എക്‌സിനേക്കാൾ മികച്ച വിഷ്വൽ ട്രീറ്റ് ആയിരിക്കും ഈ ദുൽഖർ ചിത്രമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സിനിമയ്ക്ക് അജിത്ത് വാങ്ങുന്നത് 160 കോടി! ഞെട്ടിക്കുന്ന സ്വത്ത് വിവരം