Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയിട്ടും ആളുകയറാതെ പൃഥ്വിരാജ് ചിത്രം; തിയറ്ററില്‍ ശരാശരി പ്രകടനം

Jana Gana Mana
, വെള്ളി, 29 ഏപ്രില്‍ 2022 (11:43 IST)
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. മികച്ച റിപ്പോര്‍ട്ടാണ് ആദ്യദിനം തന്നെ സിനിമയ്ക്ക് കിട്ടിയത്. എന്നാല്‍, ഇത്രയേറെ പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയിട്ടും തിയറ്ററുകളില്‍ ശരാശരി പ്രേക്ഷകരാണ് ജന ഗണ മന കാണാന്‍ കയറുന്നത്. പ്രൊമോഷന്റെ കുറവ് കാരണമാണ് തിയറ്ററുകളില്‍ തണുപ്പന്‍ പ്രകടനമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇന്നലെ രാത്രി പല ഷോകളും പകുതി പ്രേക്ഷകരെ ഉള്‍ക്കൊള്ളിച്ചാണ് നടന്നത്. വരുംദിവസങ്ങളില്‍ തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹശേഷം സിനിമ അഭിനയം മൈഥിലി നിര്‍ത്തുമോ ? ഭര്‍ത്താവ് സമ്പത്തിന്റെ മറുപടി ഇതാണ് !