Webdunia - Bharat's app for daily news and videos

Install App

JSK: ജാനകിയ്ക്ക് മ്യൂട്ട്, എട്ട് മാറ്റങ്ങളോടെ സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി

അഭിറാം മനോഹർ
ശനി, 12 ജൂലൈ 2025 (19:20 IST)
വിവാദങ്ങള്‍ക്കൊടുവില്‍ ജാനലി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്. റീ എഡിറ്റ് ചെയ്ത സിനിമയുടെ പതിപ്പാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചത്. 8 മാറ്റങ്ങളോടെയാകും സിനിമയെത്തുക. ഏറ്റവും അടുത്ത ദിവസം തന്നെ സിനിമ തിയേറ്ററുകളിലെത്തിക്കുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
 
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നതിലേക്ക് മാറ്റി. സിനിമയിലെ കോടതിരംഗങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ആവശ്യപ്പെട്ടത് പോലെ 96 കട്ടുകളില്ല. സിനിമയുടെ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 32 സെക്കന്‍ഡിലാണ് ക്രോസ് എക്‌സാമിനേഷന്‍ രംഗങ്ങള്‍ ആരംഭിക്കുന്നത്. ആ സമയത്തുള്ള ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ പേരില്‍ മാറ്റം വരുത്തണമെന്നായിരുന്നു മറ്റൊരാവശ്യം ഇതും സിനിമയുടെ നിര്‍മാതാക്കള്‍ അംഗീകരിച്ചിരുന്നു.
 
 രാമായണത്തിലെ സീതയുടെ മറ്റൊരു പേരായ ജാനകി എന്ന പേര് സിനിമയില്‍ ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വൃണപ്പെടുത്തുമെന്നും സിനിമയില്‍ ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ സെക്‌സ് കാണൂമോ എന്നെല്ലാം അഭിഭാഷകന്‍ ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. സിനിമയില്‍ ജാനകി എന്ന കഥാപാത്രത്തെ സഹായിക്കാന്‍ മറ്റൊരു മതവിഭാഗത്തില്‍പ്പെട്ടയാള്‍ വരുന്നത് ഗൂഡ ഉദ്ദേശത്തോടെയാണ് എന്നടക്കമുള്ള കാര്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments