Select Your Language

Notifications

webdunia
webdunia
webdunia
webdunia

മ്യായന്‍ കുട്ടി വി എന്നായിരുന്നു അവന്റെ പേര്, സുരേഷ് ഗോപി സിനിമയുടെ പേരുമാറ്റത്തില്‍ ട്രോള്‍ മഴ, എന്റെ പേര് വി ശിവന്‍കുട്ടിയെന്ന് വിദ്യഭ്യാസമന്ത്രി

V Sivankutty, Janaki vs state of kerala, Lijo jose pellissery, Suresh gopi film, censor board,വി ശിവൻകുട്ടി,ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് ഗോപി സിനിമ, ജാനകി- സ്റ്റേറ്റ് ഓഫ് കേരള,സെൻസർ ബോർഡ്

അഭിറാം മനോഹർ

, വ്യാഴം, 10 ജൂലൈ 2025 (13:05 IST)
സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം നിര്‍മാതാക്കള്‍ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുമായി വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സിനിമയിലെ നായിക കഥാപാത്രത്തിന്റെ പേര് ജാനകി വി എന്നാക്കി മാറ്റാമെന്നായിരുന്നു സിനിമയുടെ നിര്‍മാതാക്കള്‍ ഇന്നലെ കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡിനെ പരിഹരിച്ച് കൊണ്ട് വി പണ്ടേ ഉള്ളത് ഭാഗ്യമെന്ന് വിദ്യഭ്യാസമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
 
 ഇങ്ങള് ശരിക്കും രക്ഷപ്പെട്ടു. അപ്പോള്‍ നിങ്ങളുടെ പേരില്‍ സിനിമയെടുക്കാമെന്നാണ് പല കമന്റുകളും വരുന്നത്. മായാവി എന്ന സിനിമയിലെ അവന്റെ ശരിക്കുമുള്ള പേര് മ്യായിന്‍ കുട്ടി വി എന്നായിരുന്നു ചുരുക്കി മായാവി എന്നാക്കി എന്ന ഡയലോഗും പല സ്ഥലത്തും ഓടുന്നുണ്ട്. നേരത്തെയും സിനിമയുടെ പേരുമാറ്റലില്‍ ശിവന്‍കുട്ടി പരിഹാസമായി രംഗത്ത് വന്നിരുന്നു. എന്റെ പേര് ശിവന്‍കുട്ടി, സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി എന്നായിരുന്നു അന്ന് മന്ത്രി കുറിച്ചത്. ഈ പ്രതികരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
 
 അതേസമയം സംവിധായകന്‍ ലിജോ ജോസും വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. വി ഫോര്‍.... എന്ന് മാത്രമാണ് ലിജോ കുറിച്ചത്. ഇതിന് കീഴില്‍ വിവരമില്ലായ്മ, വിവരദോഷം എന്നിങ്ങനെ പല കമന്റുകളും വന്നിട്ടുണ്ട്. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ലിജോയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Big Boss: പ്രണയപരാജയത്തെ തുടർന്ന് ബി​ഗ് ബോസിൽ ഒരു നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ