വിജയ് സിനിമയായ ജനനായകന്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കികൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് യുഎഇ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. സര്‍ട്ടിക്കറ്റ് നല്‍കാമെന്ന ഉറപ്പ് നല്‍കിയതിന് ശേഷം റിവൈസിങ് കമ്മിറ്റിക്ക് സിനിമ എന്തിന് കൈമാറിയെന്ന് മുന്‍പ് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.
കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ തന്നെ പരാതിക്കാരനാവുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമര്‍ശിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും സിബിഎഫ്‌സി ചെയര്‍മാന് ഇടപെടാമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. നിര്‍മാതാക്കള്‍ക്ക് അനുകൂലമായ ഉത്തരവ് വന്നെങ്കിലും സെന്‍സര്‍ ബോര്‍ഡ് കേസില്‍ അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊങ്കലിന് മുന്‍പായി ഈ മാസം 14നോ അല്ലെങ്കില്‍ 23നോ സിനിമ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ ശ്രമം.