Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെപ്പോ കിഡ് എന്ന അധിക്ഷേപം വല്ലാതെ വേദനിപ്പിക്കുന്നു : ജാൻവി കപൂർ

നെപ്പോ കിഡ് എന്ന അധിക്ഷേപം വല്ലാതെ വേദനിപ്പിക്കുന്നു : ജാൻവി കപൂർ
, വെള്ളി, 10 ഫെബ്രുവരി 2023 (20:11 IST)
സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾ തന്നെ വേദനിപ്പിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ജാൻവി കപൂർ. എത്ര നന്നായി ചെയ്താലും മോശം പറയുന്നവർ ധാരാളമുണ്ടെന്നും നെപ്പോ കിഡ് എന്ന് വിളിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങൾ വേദനിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞു.
 
ഒരു പരിധി കഴിഞ്ഞാൽ വിമർശനങ്ങളെ ചിരിച്ചുതള്ളികളയാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. എൻ്റെ ശക്തിയും ദൗർഭല്യങ്ങളും എനിക്കറിയാം. ഞാൻ നന്നായി ചെയ്തോ ഇല്ലയോ എന്ന് മനസിലാക്കാൻ എനിക്കാകും. അവസാനം ഞാൻ ചെയ്ത 2 സിനിമകൾ നടി എന്ന നിലയിൽ എന്നെ അടയാളപ്പെടുത്തുന്നതായിരുന്നു. കഷ്ടപ്പെട്ട് വെല്ലുവിളികളെ നേരിടുമ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ അഭിനയിക്കാനറിയില്ലെങ്കിൽ ഈ പണിക്ക് എന്തിനാണ് നിൽക്കുന്നത്? നെപ്പോ കിഡ് എന്നൊക്കെ പറയുമ്പോൾ നമ്മൾ ഒന്നുമല്ല എന്ന തോന്നലുണ്ടാകും.
 
മിലിയിൽ ഞാൻ നന്നായി ചെയ്തുവെന്നാണ് വിശ്വാസം. പക്ഷേ മറ്റേ സിനിമയിലെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്. എന്ന് ആരെങ്കിലും പറഞ്ഞാൻ ഞാൻ അതിനെ ബഹുമാനിക്കും. ആളുകൾക്ക് വാക്കുകളിലൂടെ നമ്മുടെ സന്തോഷം ഇല്ലാതാക്കാൻ കഴിയും. താരം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മംമ്തയെ പ്രണയിച്ച് ആസിഫ്,'മഹേഷും മാരുതിയും' പുതിയ ഗാനം, വീഡിയോ