Jasmine Jaffar: 'അറിവില്ലായ്മ കൊണ്ട് ചെയ്തതാണ്, മാപ്പ്'; ഗുരുവായൂർ ക്ഷേത്രത്തിലെ റീൽസ് വിവാദത്തിൽ മാപ്പ് പറഞ്ഞ് ജാസ്മിൻ

ഈ സാഹചര്യത്തിലാണ് താരം പരസ്യമായി മാപ്പ് ചോദിച്ചത്.

നിഹാരിക കെ.എസ്
ശനി, 23 ഓഗസ്റ്റ് 2025 (12:03 IST)
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയ താരം ജാസ്മിൻ ജാഫർ. റീൽസ് പുറത്തുവന്നതിന് പിന്നാലെ ജാസ്മിനെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത വിമർശനങ്ങളും ജാസ്മിന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരസ്യമായി മാപ്പ് ചോദിച്ചത്.
 
സോഷ്യൽ മീഡിയയിലൂടെയാണ് ജാസ്മിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് താരം മാപ്പ് ചോദിച്ചത്. വിവാദത്തിന് കാരണമായ റീൽ തന്റെ പേജിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട് താരം. തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും ആരേയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ലെന്നുമാണ് ജാസ്മിൻ പറയുന്നത്.
 
'എന്നെ സ്‌നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു'' എന്നാണ് ജാസ്മിന്റെ പ്രതികരണം.
 
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ജാസ്മിനെതിരായ പരാതി. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലയ്ക്ക് ക്ഷേത്രക്കുളത്തിൽ വിഡിയോ ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി അരുൺകുമാർ ആണ് പരാതി നൽകിയത്. ജാസ്മിൻ പങ്കുവച്ച റീൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments