Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ സിനിമകൾ കാണാറില്ല, ഒപ്പം അഭിനയിച്ച പലരും ഇന്നില്ല എന്നുള്ളത് സങ്കടപ്പെടുത്തും, വിങ്ങലോടെ മോഹൻലാൽ

പഴയ സിനിമകളിലെ സീനുകള്‍ കാണുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് വരും. അന്നത്തെ സ്ഥലങ്ങളും ഒപ്പം അഭിനയിച്ചവരുമെല്ലാം.

Mohanlal Upcoming Projects, Mohanlal, Upcoming Movie of Mohanlal, Mohanlal Projects, മോഹന്‍ലാല്‍, വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍, മോഹന്‍ലാല്‍ ദൃശ്യം 3

അഭിറാം മനോഹർ

, ശനി, 23 ഓഗസ്റ്റ് 2025 (11:04 IST)
പഴയ സിനിമകള്‍ താന്‍ വീണ്ടും കാണാറില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അന്ന് അഭിനയിച്ച സിനിമകള്‍ പലതും കാണുമ്പോള്‍ അന്ന് തന്റെയൊപ്പം അഭിനയിച്ച പലരും കൂടെയില്ല എന്ന കാര്യം മനസിലേക്ക് വരുമെന്നും അങ്ങനെ നോക്കുമ്പോള്‍ പഴയ സിനിമകള്‍ കാണുന്നത് പ്രയാസമുള്ള കാര്യമാണെന്നും മോഹന്‍ലാല്‍ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്.
 
പഴയ സിനിമകളിലെ സീനുകള്‍ കാണുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് വരും. അന്നത്തെ സ്ഥലങ്ങളും ഒപ്പം അഭിനയിച്ചവരുമെല്ലാം. ഇപ്പോള്‍ റീലുകളില്‍ പല രംഗങ്ങളും കാണുമ്പോള്‍ അവരില്‍ പലരും ഇന്നില്ല. അത് വലിയ സങ്കടമാണ്. ചില സീനുകളൊക്കെ നോക്കുമ്പോള്‍ അതില്‍ ഇന്ന് ഞാന്‍ മാത്രമെയുള്ളു. ബാക്കിയാരുമില്ല. സങ്കടം വരും.
 
അന്ന് ആസ്വദിച്ച് ചെയ്ത സിനിമകളാണ്.ഈയടുത്ത് ചന്ദ്രലേഖ എന്ന സിനിമയിലെ സീന്‍ കണ്ടു. അതില്‍ എനിക്ക് ചുറ്റും അഭിനയിച്ചവര്‍ ആരും ഇന്നില്ല. ഞാന്‍ മാത്രമെയുള്ളു. മധു സാര്‍ ഒരിക്കല്‍ ഇതേ സങ്കടം എന്നോട് പങ്കുവെച്ചിട്ടുണ്ട്. ലാലു പഴയ സിനിമകള്‍ കാണുമ്പോള്‍ സങ്കടം വരും. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ ഒരുത്തന്‍ പോലുമില്ല, ഞാന്‍ മാത്രമെയുള്ളു എന്നായിരുന്നു മറുപടി. അതൊരു സങ്കടമാണ്. എങ്കിലും അന്നത്തെ നിമിഷങ്ങള്‍ ഓര്‍ത്ത് ആസ്വദിക്കാനാകും. പഴയ സിനിമകള്‍ അധികം കാണാറില്ല. മോഹന്‍ലാല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ghajini Movie: ഗജിനി ചെയ്യേണ്ടിയിരുന്നത് അജിത് കുമാർ, രണ്ട് ദിവസം ഷൂട്ട് വരെ കഴിഞ്ഞിരുന്നു: ശേഷം സംഭവിച്ചത്