Publish Date: Wed, 29 Mar 2023 (11:56 IST)
Updated Date: Wed, 29 Mar 2023 (12:00 IST)
ശിവദയും സുമേഷ് ചന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ജവാനും മുല്ലപ്പൂവും'. മാര്‍ച്ച് 31ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ പിന്നാമ്പുറ കാഴ്ചകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് രസകരമായ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
നടന്‍ രാഹുല്‍ മാധവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയശ്രീ എന്ന അധ്യാപികയുടെ വേഷത്തില്‍ നടി ശിവദയും ഗിരിധര്‍ എന്ന കഥാപാത്രത്തെ സുമേഷ് ചന്ദ്രനും അവതരിപ്പിക്കുന്നു.
രഘു മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.