ആരാധകരെ ഞെട്ടിച്ച് ജയം രവി, പങ്കാളിയുമായി വേർപിരിഞ്ഞു, പ്രയാസകരമായ തീരുമാനമെന്ന് താരം

അഭിറാം മനോഹർ
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (13:16 IST)
Jayam Ravi, Aarthi
നടന്‍ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി. നടന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്. 15 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമായത്. 2009ലായിരുന്നു ആര്‍തിയും ജയം രവിയും തമ്മില്‍ വിവാഹിതരായത്. ദമ്പതികള്‍ക്ക് ആരവ്,അയാന്‍ എന്നിങ്ങനെ 2 ആണ്മക്കളാണുള്ളത്.
 
ഒരുപാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ആരതിയുമായി വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനത്തിലെത്തിയതെന്നും പെട്ടെന്നുണ്ടായ തീരുമാനമല്ല ഇതെന്നും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടും എല്ലാവരുടെയും നല്ലതിനും വേണ്ടിയാണ് തീരുമാനമെന്നും ജയം രവി പറയുന്നു.
 
 ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യത മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ജയം രവി അഭ്യര്‍ഥിച്ചു. പ്രേക്ഷകര്‍ക്ക് താന്‍ തുടര്‍ന്നും അവരുടെ പ്രിയപ്പെട്ട ജയം രവിയായി തുടരുമെന്നും ജയം രവി പറഞ്ഞു.
 
 ജയം രവിയും ആര്‍തിയും തമ്മില്‍ വേര്‍പിരിയുന്നതായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആരും തന്നെ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. ജയം രവിക്കൊപ്പമുള്ള ചിത്രങ്ങള്‍ ആര്‍തി ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ മാരീഡ് ടു ജയം രവി എന്ന ഇന്‍സ്റ്റഗ്രാം ബയോ ആര്‍തി ഇതുവരെയും മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമില്‍ ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

അടുത്ത ലേഖനം
Show comments