Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ വില്ലനാകാന്‍ ജയറാം അന്ന് തയ്യാറായില്ല, അങ്ങനെ കഥയും സിനിമയും തന്നെ മാറി

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (20:38 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. കുടുംബപ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യനായ ജയറാം മലയാള സിനിമയ്ക്ക് ഒടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ്. എന്നാല്‍ ഏറെക്കാലമായി മലയാള സിനിമയ്ക്ക് ഒരു ഹിറ്റ് ചിത്രം സമ്മാനിക്കാന്‍ താരത്തിനായിട്ടില്ല. മിഥുന്‍ മാനുവല്‍ ജോസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലര്‍ എന്ന സിനിമയിലൂടെ ഒരു തകര്‍പ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരു സുപ്രധാന റോളില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
ധ്രുവം,അര്‍ഥം, കനല്‍ക്കാറ്റ് എന്നീ സിനിമകളിലൂടെ പല തവണ ഇരു താരങ്ങളും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന സിനിമയിലെ വേഷം ജയറാം നിരസിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്കായിരുന്നു സംവിധായകന്‍ സിദ്ദിഖ് ജയറാമിനെ പരിഗണിച്ചത്. നയന്‍താരയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. നയന്‍താരയുടെ ആദ്യ ഭര്‍ത്താവിന്റെ വേഷമായിരുന്നു ജയറാമിന് ഓഫര്‍ ചെയ്തത്. ജയറാമിനെ ഉപയോഗിച്ച് ഒരു കുടുംബചിത്രം എന്ന നിലയില്‍ സിനിമ കൊണ്ടുപോകാനാണ് പദ്ധതിയിട്ടത്. നന്നായി ജീവിച്ചിരുന്നവര്‍ എന്നാല്‍ എന്തോ കാരണം മൂലം തെറ്റിപോകുകയും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്യുന്നു എന്ന തരത്തില്‍ ഒരു ഡ്രാമ ചെയ്യാമെന്നായിരുന്നു സിദ്ദിഖിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ആ വേഷം ചെയ്യാന്‍ ജയറാം തയ്യാറായില്ല.
 
അങ്ങനെയാണ് ചിത്രത്തിന്റെ കഥയില്‍ മാറ്റം വരുത്തി മാഫിയ തലവനായ ഭര്‍ത്താവ് എന്ന രീതിയില്‍ കഥ മാറുന്നത്. ജയറാം സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ സിനിമ മറ്റൊരു ട്രാക്കില്‍ ആയേനെ. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് പിതാവ്

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കല്‍: ഫെഫ്ക

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാകില്ലെന്ന് സുപ്രീംകോടതി

USA vs China: ട്രംപിന്റെ നികുതിയുദ്ധത്തിന് ചൈനയുടെ തിരിച്ചടി,അമേരിക്കയുടെ കോഴിയിറച്ചി മുതല്‍ പരുത്തിക്ക് വരെ അധികനികുതി ചുമത്തി

World Wildlife Day 'Vantara': റിലയന്‍സിന്റെ മൃഗ സംരക്ഷണ കേന്ദ്രമായ 'വനതാര' ഉദ്ഘാടനം ചെയ്ത് പ്രധാനമന്തി

അടുത്ത ലേഖനം
Show comments