ജയിലറിനെ ലിയോ മറികടന്നാൽ മീശ വടിക്കുമെന്ന് നടൻ മീശ രാജേന്ദ്രൻ, തമിഴ്‌നാട്ടിൽ വീണ്ടും ആരാധകപ്പോര്

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (19:17 IST)
ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രൂക്ഷമായ വിജയ് രജനീകാന്ത് ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും കൊഴുക്കുന്നു. വാരിസ് സിനിമയുടെ പ്രമോഷനിടെ വിജയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന തരത്തിലുള്ള നടന്‍ ശരത് കുമാറിന്റെ പരാമര്‍ശത്തോടെയാണ് ആരാധകര്‍ തമ്മിലുള്ള പോരാട്ടത്തിന് തുടക്കമായത്. വൈകാതെ ജയിലര്‍ ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് നടത്തിയ ചില പരാമര്‍ശങ്ങളും അതിന് പിന്നാലെ ജയിലര്‍ നേടിയ വമ്പന്‍ വിജയവും ഈ ആരാധകപ്പോരിന് സജീവമാക്കി.
 
ഇപ്പോഴിതാ രജനീകാന്ത് ചിത്രമായ ജയിലറിന്റെ കളക്ഷന്‍ വിജയ് ചിത്രമായ ലിയോ മറികടന്നാല്‍ മീശ വടിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മീശ രാജേന്ദ്രന്‍.വിജയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന തരത്തിലുള്ള പോസ്റ്ററുകളാണ് നടനെ ചൊടിപ്പിച്ചത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് മീശ രാജേന്ദ്രന്റെ പ്രസ്താവന. രജനി സാറും വിജയ് സാറും തമ്മില്‍ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇവര്‍ തമ്മില്‍ മത്സരമുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. രജനിസാറും കമല്‍ സാറും തമ്മില്‍ മത്സരമുണ്ടെന്ന് അംഗീകരിക്കാം. രജനി സാറിന്റെ ജയിലര്‍ കളക്ഷന്‍ ലിയോ മറികടന്നാല്‍ ഈ മീശ തന്നെ ഞാന്‍ വടിക്കും. അഭിമുഖത്തിനിടെ മീശ രാജേന്ദ്രന്‍ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments