Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kathanar: ജയസൂര്യയുടെ പാൻ ഇന്ത്യൻ ചിത്രം; കത്തനാരുടെ ഫസ്റ്റ്ലുക്ക് പുറത്ത്

ജയസൂര്യയുടെ പിറന്നാൾ ദിനമായ ഇന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

Jayasurya

നിഹാരിക കെ.എസ്

, ഞായര്‍, 31 ഓഗസ്റ്റ് 2025 (10:27 IST)
'ഹോം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയാണ് കത്തനാർ. ജയസൂര്യയെ നായകനാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിർമ്മാതാക്കളായ ഗോകുലം മൂവീസ് ആണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയുടെ പിറന്നാൾ ദിനമായ ഇന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
 
212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം​ ​ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തട്അങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക.
 
2023ൽ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടു കൂറ്റൻ സെറ്റും അണിയറ പ്രവർത്തകർ ഒറുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന കത്തനാരിൽ പ്രഭു ദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രീഡിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jagadeesh: കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചയാൾ ഇന്ന് എൻറെ ഒപ്പം ഇല്ല: ഭാര്യയുടെ ഓർമ്മകൾ പങ്കുവെച്ച് ജഗദീഷ്