Select Your Language

Notifications

webdunia
webdunia
webdunia
webdunia

എപിക് ഫാന്റസി ചിത്രത്തിന് തയ്യാറായിക്കോളൂ...; മൂന്നാം ഭാഗത്തിന് തിരി കൊളുത്തി പാപ്പനും പിള്ളേരും

മിഥുൻ മാനുവലിനും ജയസൂര്യക്കുമൊപ്പം ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ, സൈജു കുറുപ്പ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Jayasurya
‘ആട് 3’ക്ക് തുടക്കം കുറിച്ച് ജയസൂര്യയും മിഥുൻ മാനുവൽ തോമസും. ഇന്ന് കൊച്ചിയിൽ വച്ചാണ് സിനിമയുടെ പൂജ ചടങ്ങുകൾ നടന്നത്. മിഥുൻ മാനുവലിനും ജയസൂര്യക്കുമൊപ്പം ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ, സൈജു കുറുപ്പ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 15 മുതൽ ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നും മിഥുൻ അറിയിച്ചു.
 
ചിത്രം ഒരു സോംബി പടമാണോ എന്ന സംശയങ്ങൾക്കും സംവിധായകൻ വിശദീകരണം നൽകി. ആട് 3 സോംബി ചിത്രമായിരിക്കില്ല, എന്നാൽ വ്യത്യസ്ത ഴോണറിൽ കഥ പറയുന്ന സിനിമയാകും എന്നാണ് മിഥുൻ പറയുന്നത്. ഉണ്ണിമുകുന്ദനും ഷറഫുദ്ദീനും ചിത്രത്തിൽ ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
 
'ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കുന്ന ചോദ്യമാണ് ആട് 3 ഒരു സോംബി ചിത്രമാണോ എന്നത്. ആദ്യം പറയട്ടെ ഒരു സോംബി പടമല്ല ആട് 3. ആടിന്റെ ഫ്‌ലേവറുകൾ മാറ്റാതെ ഈ സിനിമയെ കുറച്ചു കൂടി വലിയ ക്യാൻവാസിലേക്ക് മാറ്റുകയാണ് നമ്മൾ. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസിൽ വരുന്നത്. അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3.
 
എന്റെ കരിയറിലെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇത്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. ഇ സിനിമയുടെ സിജി വർക്കുകൾ തീരുമെന്ന് കരുതിയാണ് ഞാൻ റിലീസിനെ കുറിച്ച് പറയുന്നത്. ഇനി അത് മാറിയാൽ ഒന്നും വിചാരിക്കരുത്. അത്രത്തോളം സിജി ഒക്കെ വരുന്ന സിനിമയാണ്', എന്നാണ് മിഥുന്റെ വാക്കുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മായിയമ്മയ്ക്ക് രവി പണം കായ്ക്കുന്ന മരം; ഭാര്യയുമായുള്ള നടന്റെ പ്രശ്നങ്ങൾക്ക് കാരണമിത്, ബാലാജി പ്രഭു പറയുന്നു