Manju Warrier: 'ഞാൻ ഡാൻസ് ചെയ്യുമോ എന്ന് പോലും എന്റെ മോൾക്ക് അറിയില്ല' അന്ന് മഞ്ജു പറഞ്ഞു, ഇന്ന് കാര്യങ്ങൾ മാറിയെന്ന് ജീജ
മകൾ അച്ഛനൊപ്പമാണ് സന്തോഷവതിയും സുരക്ഷിതയുമാണെന്ന് അറിയാമെന്നാണ് മഞ്ജു വ്യക്തമാക്കിയത്.
ദിലീപുമായുള്ള വിവാഹമോചന ശേഷം മഞ്ജു വാര്യർ തന്റെ കുടുംബത്തോടൊപ്പമാണ് താമസം. കണ്ണീർ തുടച്ച് കൊണ്ട് കുടുംബ കോടതിയിൽ നിന്നും ഇറങ്ങി കാറിൽ കയറിയ മഞ്ജുവിന്റെ ദൃശ്യങ്ങൾ ആരാധകർ മറന്നിട്ടില്ല. മകൾക്ക് അച്ഛനോടായിരുന്നു ഇഷ്ടക്കൂടുതൽ. അത് മനസിലാക്കിയ മഞ്ജു മകളെ അവളുടെ ഇഷ്ടപ്രകാരം അച്ഛനൊപ്പം നിർത്തി. മകൾ അച്ഛനൊപ്പമാണ് സന്തോഷവതിയും സുരക്ഷിതയുമാണെന്ന് അറിയാമെന്നാണ് മഞ്ജു വ്യക്തമാക്കിയത്.
മീനാക്ഷി മഞ്ജുവിനൊപ്പം പോകാതിരുന്നതിനെക്കുറിച്ച് നടി ജീജ സുരേന്ദ്രൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആ കുട്ടിയെ വേദനിപ്പിക്കാൻ മഞ്ജു തയ്യാറല്ല. നിർബന്ധപൂർവം കൊണ്ട് വന്നാൽ ആ കുട്ടി വേദനിക്കും. ആ കുട്ടി അമ്മയേക്കാൾ കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. സ്വന്തം വേദന മഞ്ജു സഹിക്കുകയാണ്. വളരുമ്പോൾ ആ കുട്ടി ബുദ്ധിപൂർവം ചിന്തിക്കും.
മഞ്ജു കുഞ്ഞിനെ പ്രസവിച്ച ശേഷം വന്ന ഒരു അഭിമുഖത്തിൽ ഞാൻ ഡാൻസ് ചെയ്യുമോ എന്ന് പോലും എന്റെ മോൾക്ക് അറിയില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവ് കുട്ടി അറിയുന്നത്. അപ്പോൾ സ്വയം കുട്ടി ചിന്തിക്കും. അവരാണ് ബുദ്ധിയുള്ള ഫാമിലി എന്നേ ഞാൻ പറയൂ. അവർ രണ്ട് പേരും പേഴ്സണലായി സംസാരിക്കുന്നുണ്ടോ എന്ന് നിങ്ങൾക്കറിയുമോയെന്നും ജീജ സുരേന്ദ്രൻ അന്ന് ചോദിച്ചു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ജീജ.
അതേസമയം, മീനാക്ഷി ഇപ്പോഴും ദിലീപിനൊപ്പമാണ്. ദിലീപ് വലിയ വിവാദത്തിലകപ്പെട്ടപ്പോഴും അച്ഛനൊപ്പം മീനാക്ഷി നിന്നു. നടൻ കാവ്യ മാധവനെ വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോഴും മീനാക്ഷി പിന്തുണച്ചു. മീനാക്ഷിയെക്കുറിച്ച് മഞ്ജു അഭിമുഖങ്ങളിലൊന്നും സംസാരിക്കാറില്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് മീനാക്ഷിയെക്കുറിച്ച് ജനം അറിയാറ്. മഞ്ജുവിനെ പോലെ മികച്ച ഡാൻസറാണ് മീനാക്ഷി. ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്.