Jewel Mary: 'എനിക്കിപ്പോൾ യാതൊരു അസുഖവുമില്ല, ഞാൻ ഭയങ്കര പെർഫെക്ട്ലി ഹെൽത്തിയാണ്': വ്യക്തത വരുത്തി ജുവൽ മേരി

ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അസുഖത്തെ കുറിച്ച് ആദ്യമായി നടി തുറന്ന് പറഞ്ഞത്.

നിഹാരിക കെ.എസ്
ബുധന്‍, 13 ഓഗസ്റ്റ് 2025 (13:58 IST)
അവതാരകയും നടിയുമായ ജുവൽ മേരി തന്റെ അസുഖത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. രണ്ട് വർഷം മുമ്പ് താൻ കാൻസർ ബാധിതയായിരുന്നുവെന്നും രോഗത്തിന്‍റെ നാളുകൾ ഭീകരമായിരുന്നുവെന്നും ജുവൽ വെളിപ്പെടുത്തിയിരുന്നു. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അസുഖത്തെ കുറിച്ച് ആദ്യമായി നടി തുറന്ന് പറഞ്ഞത്.
 
എന്നാൽ, ജുവലിന്റെ അഭിമുഖം പുറത്തുവന്നതോടെ പലരും നടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് കമന്റ് ചെയ്തിരുന്നു. ഇതോടെ, തന്റെ അസുഖകാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ജുവൽ ഇപ്പോൾ. താൻ ഇപ്പോൾ അസുഖബാധിത അല്ലെന്നും തന്റെ ക്യാൻസർ പൂർണമായും ഭേദമായെന്നും ജുവൽ പറയുന്നു. 
 
'2023ലാണ് എനിക്ക് തൈറോയ്ഡ് കാൻസർ ഉണ്ടായിരുന്നത്. ഇപ്പോൾ ഞാൻ അതിൽ നിന്ന് പൂർണ്ണമായും മുക്തയാണ്. എന്റെ ജീവിതം അതിന്റെ പൂർണ്ണ രൂപത്തിൽ മുന്നോട്ട് പോകുന്നു. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി. സ്നേഹം മാത്രം എല്ലാരോടും. 2023ൽ ഉണ്ടായിരുന്ന അസുഖത്തെ കുറിച്ചും സർജറിയെ കുറിച്ചും ഇപ്പോൾ എന്തിനാണ് വന്ന് പറയുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ചിലർക്ക് കാര്യങ്ങൾ ക്ലിയറായിട്ടില്ല.
 
എനിക്ക് ഇപ്പോഴാണ് അസുഖമുള്ളത് എന്നാണ് അവർ വിചാരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. എനിക്ക് തൈറോയ്ഡിൽ കാൻസർ വന്നിരുന്നു. വന്ന് 2023 വർഷത്തിലാണ്. ഇപ്പോൾ നമ്മൾ ഉള്ളത് 2025ൽ ആണ്. ട്രീറ്റ്മെന്റ് മുഴുവനായി കഴിഞ്ഞു. എനിക്കിപ്പോൾ യാതൊരു അസുഖവുമില്ല. ഞാൻ ഭയങ്കര പെർഫെക്ട്ലി ഹെൽത്തിയായിട്ടുള്ള ആളാണ്', ജുവൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments