യൂട്യൂബ് ചാനലുകളിലെ അവതാരകരുടെ അപക്വതയെ വിമര്‍ശിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ രണ്ട് അഭിമുഖങ്ങളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി ജുവല്‍ മേരി രംഗത്ത് വന്നത്. മണ്ടത്തരം പറയുന്നത് ക്യൂട്ട്‌നസല്ലെന്നും നമ്മുടെ വാക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയുമെന്ന ധാരണ വേണമെന്നും ജുവല്‍ മേരി പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകരുള്ള തൊപ്പിയുടെ ഗ്യാങ്ങിലെ പ്രധാനികളില്‍ ഒരാളായ മമ്മുവുമായി നടത്തിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അടുത്ത വീട്ടിലെ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കാറുണ്ടെന്ന് മമ്മു പറഞ്ഞതിനെ നിസാരമായാണ് അവതാരകയെടുത്തത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും മമ്മുവിനെ തൊപ്പി ഗ്യാങ്ങില്‍ നിന്നും താത്കാലികമായി പുറത്താക്കുകയും ചെയ്തിരുന്നു.സമാനമായുള്ള മറ്റൊരു അഭിമുഖത്തെയും പരാമര്‍ശിച്ചാണ് ജുവല്‍ മേരിയുറ്റെ വിമര്‍ശനം.
ജുവല്‍ മേരിയുടെ പോസ്റ്റ് വായിക്കാം
മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല, ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫണ്‍ അല്ല, തലക്കു വെളിവുള്ള മനുഷ്യര്‍ക്കു ഇതിലൊരു കൗതുകമല്ല. അവതാരകരോടാണ് നിങ്ങള്‍ ഒരു ക്യാമറക്ക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട് . അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട്. ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോ ഇതേ കഥ ജീവിതത്തില്‍ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്. ഒളിഞ്ഞു നോട്ടത്തിലെ കൗതുകം ഇങ്ങനെ ക്യൂട്ട്‌നെസ് വാരി എറിഞ്ഞ പ്രൊമോട്ട് ചെയ്യുമ്പോ എത്ര വളര്‍ന്ന് വരുന്ന ക്രിമിനല്‍സിനാണ് നിങ്ങള്‍ വളം വൈകുന്നത്, ഇനിയും വൈകിയിട്ടില്ല ... ബി ബെറ്റര്‍ ഹ്യൂമന്‍സ്. നല്ല മനുഷ്യരാവുക ആദ്യം . ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട് .. എന്റെ വാക്കുകള്‍ക്കു അല്പം മൂര്‍ച്ചയുണ്ട് .. ഇതിനെ ഇനി മയപ്പെടുത്തി പറയാന്‍ കഴിയില്ല.