Publish Date: Tue, 30 Nov 2021 (16:27 IST)
Updated Date: Tue, 30 Nov 2021 (16:29 IST)
കാവലിന് മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയും രഞ്ജി പണിക്കരും മികച്ച പ്രകടനം കാഴ്ചവച്ചു. ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണെന്ന് നിര്‍മ്മാതാക്കള്‍. മരക്കാര്‍ ഡിസംബര്‍ രണ്ടിന് എത്തുന്നതിന് ഒരാഴ്ച മുമ്പ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസ് ആകുമ്പോള്‍ അത് മരക്കാറിനെ ബാധിക്കുമെന്നത്തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. കാവലിനെതിരെ വലിയ നെഗറ്റിവിറ്റിയും ഉണ്ടായിരുന്നു. ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്.
'അപവാദങ്ങള്‍ കൊണ്ടു തോല്‍പ്പിക്കാന്‍ ശ്രമിച്ചവരെ നന്മ കൊണ്ടു നേരിട്ട് അഗ്‌നി ശുദ്ധി വരുത്തിയ വിജയം. ഇത് മലയാള സിനിമയുടെ വിജയം, കാവല്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു'- ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് കുറിച്ചു.