Publish Date: Tue, 30 Nov 2021 (08:52 IST)
Updated Date: Tue, 30 Nov 2021 (08:56 IST)
മരക്കാര്‍ റിലീസിന് ഒരുങ്ങുകയാണ്. പ്രദര്‍ശനത്തിനെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിനിമയിലെ തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ അര്‍ജുന്‍ നന്ദകുമാര്‍.നമ്പ്യാന്തിരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മരക്കാറിന്റെ ഭാഗമാകാന്‍ തനിക്ക് അവസരം തന്നതിന് പ്രിയദര്‍ശനും മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണിക്കും മുഴുവന്‍ ടീമിനും നടന്‍ നന്ദിപറഞ്ഞു. ഡിസംബര്‍ രണ്ടിനായി താന്‍ കാത്തിരിക്കുകയാണെന്നും അര്‍ജുന്‍ കുറിച്ചു.
പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.