Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേള്‍വി നഷ്ടമായ പോലീസ് ഉദ്യോഗസ്ഥനായി ജയസൂര്യ, കേസ് അന്വേഷിക്കാന്‍ ദീപക് പറമ്പോള്‍, റിലീസ് പ്രഖ്യാപിച്ച് ജോണ്‍ ലൂഥര്‍

Deepak Parambol (ദീപക് പറമ്പോള്‍) Indian actor

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഏപ്രില്‍ 2022 (11:01 IST)
കേസന്വേഷണത്തിന് ഭാഗമായി ഒരു ചെവിയുടെ കേള്‍വിക്ക് നഷ്ടമാകുന്ന പോലീസ് ഉദ്യോഗസ്ഥനായി ജയസൂര്യ. അന്വേഷണത്തിന്റെയും അതിജീവനത്തിന്റെയും ബന്ധങ്ങളുടെയും കഥയാണ് ജോണ്‍ ലൂഥര്‍ പറയുന്നതെന്ന് നടന്‍ ദീപക് പറമ്പോള്‍. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.
മെയ് 27ന് ജോണ്‍ ലൂഥര്‍ തിയേറ്ററുകളിലെത്തും.അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.
 
ത്രില്ലര്‍ ചിത്രത്തില്‍ അദിതി രവി, ദീപക്, തന്‍വി റാം, സിദ്ദിഖ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ് ഒരുക്കുന്നത്.
 
 ഛായാഗ്രഹണം റോബി വര്‍ഗീസ് രാജും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും ആണ് നിര്‍വഹിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സിനിമ താരത്തിന്റെ അമ്മ, ചിത്രം പകര്‍ത്തിയത് അനു സിതാരയുടെ ഭര്‍ത്താവ് !