Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അഭിനയിച്ചുകൊണ്ടിരിക്കെ പൃഥ്വിരാജ് സിനിമയിൽ നിന്ന് എന്നെ പറഞ്ഞു വിട്ടു, ഇൻസൾട്ട് എന്ന് വേണമെങ്കിൽ പറയാം'; ജോജു ജോർജ്

മണിരത്നം-കമൽ ഹാസൻ ചിത്രമായ തഗ് ലൈഫിൽ ചെറിയൊരു കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്.

Joju George

നിഹാരിക കെ.എസ്

, വെള്ളി, 6 ജൂണ്‍ 2025 (15:53 IST)
ജോസഫ് എന്ന ചിത്രത്തിന് ശേഷം കരിയറിൽ മികച്ച ഫേസിലാണ് ജോജു ജോർജുള്ളത്. മലയാളത്തിൽ കൂടാതെ തമിഴിലും ജോജുവിന് മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട്. തഗ് ലൈഫ് ആണ് ജോജുവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മണിരത്നം-കമൽ ഹാസൻ ചിത്രമായ തഗ് ലൈഫിൽ ചെറിയൊരു കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. 
 
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ത​ഗ് ലൈഫ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടൻ ജോജു ജോർജ്, പൃഥ്വിരാജ് അഭിനയിച്ച ഒരു സിനിമാ സെറ്റിൽ വച്ച് തനിക്കുണ്ടായ ഒരനുഭവം പങ്കുവച്ചതും അടുത്തിടെ വൈറലായി മാറിയിരുന്നു. പൃഥ്വിരാജ് നായകനായ ഒരു ചിത്രത്തിൽ ഇമോഷണൽ രം​ഗങ്ങളിൽ അഭിനയിച്ചത് ശരിയാകാതെ വന്നതിനാൽ തന്നെ പറഞ്ഞു വിട്ടുവെന്നാണ് ജോജു പറയുന്നത്.
 
'ചെറിയ വേഷങ്ങളിൽ തുടങ്ങി 125 ഓളം സിനിമകളിൽ ഞാനിപ്പോൾ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച് ശരിയാകാതെയാണ് ഞാൻ തുട​ങ്ങിയത്. പഠിച്ച് പഠിച്ച്, 2010 ലാണ് നിനക്കിത് ചെയ്ത് തുടങ്ങാം എന്നൊരാൾ എന്നോട് പറയുന്നത്. 2013 ൽ ഒരു കഥാപാത്രം കിട്ടി. 2018 ൽ ജോസഫ് എന്നൊരു സിനിമ സംഭവിച്ചു. കഴിഞ്ഞ വർഷം പണി എന്നൊരു സിനിമ ചെയ്തു. പക്ഷേ ഞാനൊരു കാര്യം പറയാം, നമ്മൾ നന്നായി ഹാർഡ് വർക്ക് ചെയ്യുമ്പോൾ ആരെങ്കിലും കൊള്ളാടാ എന്ന് പറയണമെന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
 
അതില്ലെങ്കിലും പ്രശ്നമൊന്നുമില്ല. പക്ഷേ ഒരഭിനന്ദനം കിട്ടണമെന്ന് കൊതിക്കുന്ന ഒരാളാണ് ഞാൻ. ഞാനൊരിക്കൽ പൃഥ്വിരാജിന്റെ ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ, കരയുന്ന രം​ഗമായിരുന്നു അത്. എന്റെ കരച്ചിൽ ശരിയാകാത്തതു കൊണ്ട് അസിസ്റ്റന്റ് ഡയറക്ടർ വന്നിട്ട് എന്നോട് പറഞ്ഞു, 'ചേട്ടാ മതി, നമുക്ക് വേറെ നോക്കാം' എന്ന്. എന്നിട്ട് എന്റെ അസ്റ്റിന്റ് ആയിട്ട് അഭിനയിക്കാൻ വന്നയാളെ ആ കഥാപാത്രം അഭിനയിപ്പിച്ചു.
 
ഞാൻ പുറത്തു പോയി. ഇൻസൾട്ട് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ എനിക്ക് ഇൻസൾട്ട് അല്ലായിരുന്നു. ഞാൻ പോകുന്ന വഴിക്ക് ചിന്തിച്ചത്, എനിക്ക് അഭിനയിക്കാൻ അറിയാത്തതു കൊണ്ടാണ് അവർ എന്നെ പറഞ്ഞു വിട്ടത് എന്നായിരുന്നു. അന്ന് മുതലിങ്ങോട്ട് പഠനമല്ലാതെ ഞാൻ വേറെയൊന്നും ചെയ്തിട്ടില്ല. എനിക്ക് വേറെയൊന്നും അറിയത്തുമില്ല".- ജോജു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Abhyanthara Kuttavali Social Media Response: പുരുഷപക്ഷം പിടിക്കുന്ന 'ആഭ്യന്തര കുറ്റവാളി'; ക്ലിക്കായില്ലെന്ന് പ്രേക്ഷകര്‍