Webdunia - Bharat's app for daily news and videos

Install App

ഇതാണ് എനിക്ക് ചേരുന്ന വേഷം: മനസു തുറന്ന് ജോജു ജോർജ് !

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (16:39 IST)
ഏറെ കാലത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ജോജു ജോർജ് എന്ന നടൻ മലയാള സിനിമയിലെ ശ്രദ്ധേയനായ ഒരു അഭിനയതാവായി മാറിയത്. വർഷങ്ങളോളംനീണ്ട കഠിനാധ്വാനം കൊണ്ടാണ് താരം സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയത്. അടുത്തിടെ വെനീസ് ചലച്ചിത്ര മേളയിലെ റെഡ് കാർപ്പറ്റിൽ മുണ്ടുടുത്ത് താരം പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായി മാറിയിരുന്നു.
 
ഇപ്പോഴിതാ അക്കാര്യങ്ങളെ കുറിച്ചെല്ലാം മനസു തുറന്നിരിക്കുകയാണ് ജോജു. താൻ മുണ്ടുടുത്തതല്ല സനൽ കുമാർ ശശിദരന്റെ ചോല എന്ന സിനിമയെ കുറിച്ചാണ് സംസാരിക്കേണ്ടത് എന്ന് ജോജു പറയുന്നു. 'സിനിമയാണ് മുൻപന്തിയിൽ നിൽക്കേണ്ടത്. ഞാൻ എന്ത് വേഷം ധരിച്ചു എന്നതൊന്നും വലിയ കാര്യമല്ല. 1500ഓളം ആളുകൾക്ക് ഇരിക്കാവുന്ന വലിയ തീയറ്ററിലാണ് മേളയിൽ ചോല പ്രദർശിപ്പിച്ചത്. പ്രേക്ഷകരും ജൂറിയുമെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് ചോലയെ സ്വീകരിച്ചത്.
 
മേളയിൽ മുണ്ടുടുത്തതിനെ കുറിച്ചും ജോജു തുറന്നു സംസാരിച്ചു. ഞാൻ ഒരു മലയാളിയാണ് എന്റെ ശരീര പ്രകൃതത്തിന് ഏറ്റവും യോജിച്ചത് മുണ്ടാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് മുണ്ടുടുത്തത്. മുണ്ടുടുത്തത് വലിയ ചർച്ചയായി മാറും എന്നൊന്നും ഞാൻ കരുതിയില്ല. അതിനേക്കാൾ ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്നത് മേളയിൽ ചോല എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടു എന്നതാണ്. ജോജു പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments