Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടൽ 52 അടി വരെ ഉയരും, 40 ലക്ഷം വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ദുരന്തം ആവർത്തിക്കുമോ എന്ന ഭയത്തിൽ ശാസ്ത്രലോകം

കടൽ 52 അടി വരെ ഉയരും, 40 ലക്ഷം വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ദുരന്തം ആവർത്തിക്കുമോ എന്ന ഭയത്തിൽ ശാസ്ത്രലോകം
, ശനി, 7 സെപ്‌റ്റംബര്‍ 2019 (13:17 IST)
ആഗോള താപനത്തെ തുടർന്ന് പ്രവചനാതീതമായ കാലാവസ്ഥ വ്യതിയാനമാണ് ലോകത്ത് ഉണ്ടാകുന്നത്. ആർട്ടിക് പ്രദേശങ്ങളിൽ മഞ്ഞുരുകുന്നതിന്റെ വേഗത ഇരട്ടിയായി വർധിച്ചതാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ഏറെ ഭയപ്പെടുത്തുന്നത്. കടൽ നിരപ്പിൽ വർധനവ് രേഖപ്പെടൂത്തുന്നുണ്ട്. 40 ലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ സംഭവിച്ച ആ ദുരന്തം ആവർത്തിക്കുമോ എന്ന് പോലും ശാസ്ത്രഞ്ജർ ഭയപ്പെടുന്നു.
 
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ വർധനവ് കാരണം ആർട്ടിക് പ്രദേശങ്ങളെ മഞ്ഞ് ഉരുകി കടൽ ജലനിരപ്പ് 52 അടി വരെ ഉയർന്നിരുന്നു എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ശരാശരി താപനിലയിൽ മൂന്ന് ഡിഗ്രി വരെ വർധനവ് ഉണ്ടായതോടെയായിരുന്നു ഈ പ്രതിഭാസം. പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലെ മല്ലോര്‍ക ദ്വീപിലുള്ള ആര്‍ട്ടാ ഗുഹാമേഖലയില്‍ നടത്തിയ പഠനങ്ങളിൽനിന്നുമാണ് ഗവേഷകർ ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്.
 
സമാനമായ രീതിയിലാണ് ഇപ്പോൾ ആർട്ടിക് പ്രദേശങ്ങളിൽ മഞ്ഞുരുക്ക് വർധിക്കുന്നത്. അന്ന് അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്ന അതേ അളവിലാണ് ഇപ്പോഴത്തെ അന്തരീക്ഷത്തിലെ കാർബൺ അളവ്. മാത്രമല്ല. അന്ന് പ്രകൃതിയിലുണ്ടായ സ്വാഭാവിക മാറ്റങ്ങളുടെ ഭാഗമായാണ് താപനില ഉയർന്നത് എങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ മനുഷ്യ നിർമ്മിതമാണ് അതിനാൽ മറ്റു പ്രത്യാഘാതങ്ങളും ഉണ്ടാകും എന്നും ഗവേഷകർ ആശങ്കപ്പെടുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കടന്ന് പിടിച്ചു; കാസർകോട് തഹസിൽദാർക്കെതിരെ പീഡന പരാതി