മാലയാള സിനിമ രംഗത്തേക്ക് ആദ്യ ഹെക്ടറിനെ എത്തിച്ച് ലെന !

ശനി, 7 സെപ്‌റ്റംബര്‍ 2019 (14:52 IST)
ബ്രിട്ടീഷ് നിർമ്മാതാക്കളായ മോറീസ് ഗ്യാരേജെസ് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വാഹനം തന്നെ വലിയ തരംഗമായി മാറി. ഇന്ത്യൻ വാഹന വിപണിയെ അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായാണ് ഇന്റർനെറ്റ് എസ്‌യുവി എത്തിയത്. ഇപ്പോഴിതാ മലയാള സിനിമ രംഗത്തേക്ക് ആദ്യ ഹെക്ടർ ഉടമയായിരിക്കുകയാണ് നടി ലെന.
 
രണ്ട് മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത ഹെക്ടർ കഴിഞ്ഞദിവസമാണ് ലെന തൃശൂരിലെ എംജി ഡീലർഷിപ്പിൽ എത്തി സ്വന്തമാക്കിയത്. ഹെക്ടറിനൊപ്പം നിൽക്കുന്ന ചിത്രം താരം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവക്കുകയും ചെയ്തിട്ടുണ്ട്. വെള്ള നിറത്തിലൂള്ള ഹെക്ടറിനെയാണ് ലെന സ്വന്തമാക്കിയിരിക്കുന്നത്.  
 
വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 10,000 ബുക്കിംഗ് ഹെക്ടർ സ്വന്താമാക്കിയിരുന്നു. 12.18 ലക്ഷം രൂപയാണ് ഹെക്ടറിന്റെ അടിസ്ഥാന വേരിയന്റിന് ഇന്ത്യൻ വിപണിയിലെ എക്സ് ഷോറൂം വില. 16.88 ലക്ഷമാണ് വാഹനത്തിന്റെ ഉയർന്ന വേരിയന്റിന് നൽകേണ്ട വില. 5 വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടയിലും ഹെക്ടറിന് എം ജി വഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ വിലയിൽ ഈ സെഗ്‌മെന്റിലുള്ള മറ്റു വാഹനങ്ങൾ നൽകാത്ത മികച്ച സംവിധാനങ്ങൾ ഒരുക്കിയതാണ് വിപണിയിൽ ഹെക്ടറിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സജീവമാകാനാണ് എംജിയുടെ തീരുമാനം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Finally !! ❤ #mycar #MGHector

A post shared by Lena Kumar (@lenasmagazine) on

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘അപമാനിച്ചു, ഭീഷണിപ്പെടുത്തി’; പാലായില്‍ യുഡിഎഫിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം