Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് ചാടിയിറങ്ങി; നടന്‍ ജോജു ജോര്‍ജ്ജിന് പരുക്ക്

ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റത്

Joju George injured

രേണുക വേണു

, വ്യാഴം, 13 ജൂണ്‍ 2024 (08:22 IST)
സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന് പരുക്ക്. കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഇടതു കാല്‍പ്പാദത്തിന്റെ എല്ലിനു പൊട്ടലുണ്ട്. ഏതാനും ദിവസത്തെ വിശ്രമം ആവശ്യമായി വരും. 
 
ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റത്. പോണ്ടിച്ചേരിയില്‍ വച്ചായിരുന്നു ഷൂട്ടിങ്. അപകട സമയത്ത് നടന്‍ കമല്‍ ഹാസനും ജോജുവിന് ഒപ്പമുണ്ടായിരുന്നു. കമല്‍ഹാസനൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്. പരുക്കേറ്റതിനെ തുടര്‍ന്ന് രാത്രിയില്‍ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിഹാസങ്ങള്‍ കാരണം മമ്മൂക്ക സിനിമകള്‍ കിട്ടുന്നില്ല, ഒപ്പമിരുന്നാല്‍ നീ എന്റെ ഡ്യൂപ്പാണെന്ന് പറയുമെന്ന് മമ്മൂക്ക പോലും പറഞ്ഞു: ടിനി ടോം