Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിന്നെ ഞാന്‍ കാണിക്കിണ്ട്'; 'പണി'യ്ക്ക് നെഗറ്റീവ് റിവ്യു, യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ജോജു ജോര്‍ജ്

വയലന്‍സിനു വലിയ പ്രാധാന്യം നല്‍കിയുള്ള സിനിമയാണ് പണി. ജോജു ജോര്‍ജ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം

Joju George

രേണുക വേണു

, ശനി, 2 നവം‌ബര്‍ 2024 (06:53 IST)
'പണി' സിനിമയ്ക്കു നെഗറ്റീവ് റിവ്യു എഴുതിയ യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്. പൊളിറ്റിക്കല്‍ സയന്‍സ് സ്‌കോളറായ ആദര്‍ശ് എച്ച്.എസ് എന്ന യുവാവിനെയാണ് ജോജു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 
' നിന്നെ ഞാന്‍ കാണിക്കിണ്ട്. നിനക്ക് ധൈര്യമുണ്ടോടാ എന്റെ മുന്നില്‍ വന്നു നില്‍ക്കാന്‍. നാളെ നീ എവിടെയുണ്ടാകും. സിനിമയില്‍ റേപ്പ് സീന്‍ എങ്ങനെയാണ് പിടിക്കേണ്ടതെന്ന് നീയൊന്ന് എനിക്ക് പഠിപ്പിച്ചു തരണം. ഞാന്‍ നിന്റെ അടുത്തേക്ക് വരാം. നീ എല്ലാദിവസവും ഓര്‍ത്തിരുന്നാല്‍ മതി എന്നെ. ഞാന്‍ പ്രൊവോക്ക്ഡ് ആയിട്ട് നീ കണ്ടിട്ടുണ്ടോ? ഞാന്‍ പ്രൊവോക്ക്ഡ് ആയാല്‍ നീ മുള്ളിപ്പോകും,' എന്നൊക്കെയാണ് ജോജു ഫോണിലൂടെ യുവാവിനോടു പറയുന്നത്. 
 
വയലന്‍സിനു വലിയ പ്രാധാന്യം നല്‍കിയുള്ള സിനിമയാണ് പണി. ജോജു ജോര്‍ജ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ പീഡന രംഗത്തെ ഇരയായ സ്ത്രീയെ ഒബ്ജിക്ടിഫൈ ചെയ്യുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ആദര്‍ശിന്റെ റിവ്യുവില്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗത്തെ കൈകാര്യം ചെയ്തിരിക്കുന്ന അപക്വമായാണെന്നും സിനിമ മോശമാണെന്നും ആണ് ആദര്‍ശിന്റെ റിവ്യുവിലെ പ്രസക്ത ഭാഗം. ഇതാണ് ജോജു ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സായ് പല്ലവിയും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു!