Webdunia - Bharat's app for daily news and videos

Install App

ലണ്ടനില്‍ വെച്ച് ജോജു ജോര്‍ജ്ജിന്റെ പാസ്‌പോര്‍ട്ടും പണവും നഷ്ടമായി

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2023 (16:58 IST)
നടന്‍ ജോജു ജോര്‍ജ്ജിന്റെ പാസ്‌പോര്‍ട്ടും പണവും മോഷ്ടിക്കപ്പെട്ടു. ലണ്ടനില്‍ വെച്ചാണ് സംഭവം. ജോജുവിനെ കൂടാതെ 'ആന്റണി' സിനിമയുടെ നിര്‍മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ് എന്നിവരുടെ പാസ്‌പോര്‍ട്ടുകളും നഷ്ടപ്പെട്ടു. ജോജുവിന്റെ 2000 പൗണ്ട്, ഐന്‍സ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് എന്നിങ്ങനെയാണ് പണം നഷ്ടമായത്. 
 
ലണ്ടന്‍ ഓക്‌സ്‌ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ് നടത്താനായി കയറിയപ്പോഴാണ് മോഷണം. ഇവര്‍ സഞ്ചരിച്ചിരുന്ന ഡിഫന്റര്‍ വാഹനത്തില്‍ നിന്നാണ് പാസ്‌പോര്‍ട്ടും പണവും മോഷ്ടിച്ചത്. ഷോപ്പിങ് നടത്തുന്നതിനായി കാര്‍ സമീപത്തുള്ള പേ ആന്‍ഡ് പാര്‍ക്കില്‍ പാര്‍ക്ക് ചെയ്തിരുന്നു. 
 
കുറച്ചു ഷോപ്പിങ് നടത്തിയ ശേഷം താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ കാറില്‍ സാധനങ്ങള്‍ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ് നടത്തി കാറിനരികില്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. പണം, ഷോപ്പിങ് നടത്തിയ സാധനങ്ങള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ നഷ്ടമായി.
 
അതേസമയം ജോജുവിന് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെ പുതിയ പാസ്‌പോര്‍ട്ട് ലഭ്യമായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments