Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കിങ് ഓഫ് കൊത്ത' ഒരുപാട് ഇഷ്ടപ്പെട്ട സിനിമ, ആവശ്യമില്ലാത്ത നെഗറ്റീവ് ആളുകള്‍ പ്രചരിപ്പിക്കുന്നു: നൈല ഉഷ (വീഡിയോ)

'കിങ് ഓഫ് കൊത്ത' ഒരുപാട് ഇഷ്ടപ്പെട്ട സിനിമ, ആവശ്യമില്ലാത്ത നെഗറ്റീവ് ആളുകള്‍ പ്രചരിപ്പിക്കുന്നു: നൈല ഉഷ (വീഡിയോ)
, തിങ്കള്‍, 28 ഓഗസ്റ്റ് 2023 (16:22 IST)
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കിങ് ഓഫ് കൊത്ത'യ്‌ക്കെതിരെ ഡീഗ്രേഡിങ് നടക്കുകയാണെന്ന് നടി നൈല ഉഷ. സിനിമയെ കുറിച്ച് ആവശ്യമില്ലാത്ത നെഗറ്റീവ് ആളുകള്‍ പ്രചരിപ്പിക്കുകയാണെന്നും കിങ് ഓഫ് കൊത്ത തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണെന്നും നൈല പറഞ്ഞു. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ നൈല അഭിനയിച്ചിട്ടുണ്ട്. 
 
' സിനിമയുടെ അണിയറക്കാര്‍ക്ക് ഞാന്‍ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്ന് തോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകള്‍ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ?,' നൈല ചോദിച്ചു. 
 
' സിനിമയെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്. ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്നൊക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുതെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് കിങ് ഓഫ് കൊത്ത. ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാന്‍ അല്ല ഞാന്‍, പക്ഷേ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്,' നൈല പറഞ്ഞു. 

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരഭമാണ് കിങ് ഓഫ് കൊത്ത. ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിനു ആദ്യ ദിനം മുതല്‍ മോശം അഭിപ്രായമാണ് കേട്ടുകൊണ്ടിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവരും സാരിയില്‍.. ലുക്ക് ഒന്ന് മാറ്റിപ്പിടിച്ച് മഞ്ജു വാര്യര്‍, നടിയുടെ പുതിയ സിനിമ