Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജനഹൃദയങ്ങളില്‍ നിന്നും മായാതെ ഇരകള്‍', നായാട്ടിന്റെ 25 ദിവസങ്ങള്‍, നന്ദി പറഞ്ഞ് ജോജു ജോര്‍ജ്

'ജനഹൃദയങ്ങളില്‍ നിന്നും മായാതെ ഇരകള്‍', നായാട്ടിന്റെ 25 ദിവസങ്ങള്‍, നന്ദി പറഞ്ഞ് ജോജു ജോര്‍ജ്

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഏപ്രില്‍ 2021 (10:56 IST)
ജോജുജോര്‍ജ്, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' ഏപ്രില്‍ എട്ടിനാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണവുമായി സിനിമ 25 ദിവസങ്ങള്‍ പിന്നിട്ടന്റെ സന്തോഷം ജോജു പങ്കുവെച്ചു.
 
'ജനഹൃദയങ്ങളില്‍ നിന്നും മായാതെ ഇരകള്‍' - എന്നെഴുതിയ പോസ്റ്റര്‍ നടന്‍ പങ്കുവെച്ചു. എല്ലാവര്‍ക്കും നന്ദി എന്നും ജോജു പറഞ്ഞു.
 
ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിച്ചു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്‍ത്തി-രശ്മിക മന്ദാന ചിത്രം സുല്‍ത്താന് ഒ.ടി.ടി റിലീസ്