Publish Date: Sun, 19 Apr 2026 (16:20 IST)
Updated Date: Sun, 19 Apr 2026 (15:06 IST)
ജോജു ജോര്‍ജ് സംവിധാനം ചെയ്ത് വലിയ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയായിരുന്നു പണി. ബോക്സോഫീസില്‍ വമ്പന്‍ വിജയമായ സിനിമയുടെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.യുവതാരങ്ങളെ വെച്ച് ഒരുക്കുന്ന പണി രണ്ടാം ഭാഗമായ പരിപാടി പക്ഷേ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോജു.
പണി 2 സ്ക്രിപ്റ്റ് പൂര്‍ത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. പുതിയ കഥ, ലൊക്കേഷന്‍,ആര്‍ട്ടിസ്റ്റുകള്‍, കഥാപാത്രങ്ങള്‍. എല്ലാം പുതിയതായിരിക്കും, പണിയുടെ തുടര്‍ച്ചയായിരിക്കില്ല പണി 2. നൂറോളം പുതുമുഖങ്ങള്‍ സിനിമയിലുണ്ടാകും. ജോജു ജോര്‍ജ് പറഞ്ഞു. ആദ്യഭാഗത്തേക്കാള് വലിയ കാന്‍വാസിലാകും സിനിമ ഒരുക്കുക. 3 ഭാഗങ്ങളായി പണി ഒരുക്കാനാണ് ജോജു ജോര്‍ജിന്റെ തീരുമാനം. 3 സിനിമയിലും പുതുമുഖ താരങ്ങള്‍ക്കാകും അവസരം നല്‍കുക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക