Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂഡ് ആന്റണി തെലുങ്ക് സിനിമയിലേക്ക്, ഹിന്ദിയിലും തമിഴിലും സിനിമകള്‍, പുതിയ വിശേഷങ്ങള്‍

ജൂഡ് ആന്റണി തെലുങ്ക് സിനിമയിലേക്ക്, ഹിന്ദിയിലും തമിഴിലും സിനിമകള്‍, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (09:06 IST)
2018 ന്റെ വലിയ വിജയത്തിനുശേഷം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ മുന്നിലേക്ക് അവസരങ്ങളുടെ വാതിലുകള്‍ തുറക്കുകയാണ്. മലയാളത്തിന് പുറത്തുനിന്നു പോലും സംവിധായകനെ തേടി ആളുകള്‍ എത്തുന്നു. മറ്റു ഭാഷകളില്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹവും. തെലുങ്കില്‍ നിന്ന് ഒരു സിനിമ ചെയ്യാന്‍ തനിക്ക് ക്ഷണം ലഭിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.
 
പുതിയ സിനിമയുടെ കഥയുമായി ഹിന്ദി, തെലുങ്ക്, തമിഴ് സിനിമ ചര്‍ച്ചകള്‍ സജീവമാണെന്നും ഏതാണ് ആദ്യം നടക്കുന്നതെന്ന് അറിയില്ലെന്നും ജൂഡ് ആന്റണി ജോസഫ് പറഞ്ഞു. സാങ്കേതികവിദ്യകള്‍ പരമാവധി ഉപയോഗിക്കണമെന്ന ആഗ്രഹമാണ് മറ്റു ഭാഷകളിലേക്ക് എത്തുമ്പോള്‍ സംവിധായകന്റെ ഉള്ളില്‍ നിറയെ. തമിഴില്‍ ഒരുങ്ങുന്നത് കടല്‍ പശ്ചാത്തലമാക്കി ഒരു സിനിമയാണ്.സര്‍വൈവല്‍ ത്രില്ലര്‍ സിനിമയുടെ എഴുത്തിന് സമയമെടുക്കും. അതിനുമുമ്പ് കുറഞ്ഞ സമയത്തില്‍ തീര്‍ക്കാവുന്ന ഒരു സിനിമ തെലുങ്കില്‍ ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നും ജൂഡ് ആന്റണി ജോസഫ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
18 വര്‍ഷങ്ങള്‍ക്കു ശേഷം നരേനും മീര ജാസ്മിനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ക്വീന്‍ എലിസബത്ത്'. ഈ ചിത്രത്തില്‍ അഭിനേതാവായി ജൂഡ് ആന്റണി ജോസഫുമുണ്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലറിന് ശേഷം രജനിയുടെ മൊയ്തീന്‍ ഭായ് ! 'ലാല്‍സലാം' റിലീസ് പ്രഖ്യാപിച്ചു