Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹരികൃഷ്ണന്‍സ് ഷൂട്ടിങ്ങിന്റെ അവസാന ദിനം ജൂഹി ചൗള കരഞ്ഞു; കാരണം ഇതാണ്

ഹരികൃഷ്ണന്‍സ് ഷൂട്ടിങ്ങിന്റെ അവസാന ദിനം ജൂഹി ചൗള കരഞ്ഞു; കാരണം ഇതാണ്
, വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (13:05 IST)
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച് തിയറ്ററുകളില്‍ വന്‍ ഹിറ്റായ സിനിമയാണ് ഹരികൃഷ്ണന്‍സ്. ജൂഹി ചൗളയാണ് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി ഹരികൃഷ്ണന്‍സില്‍ അഭിനയിച്ചത്. മലയാളത്തില്‍ തനിക്ക് ഇതുവരെ ഒരു സിനിമ മാത്രമേ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്നും അത് ഹരികൃഷ്ണന്‍സ് ആയതില്‍ വലിയ സന്തോഷമുണ്ടെന്നും ഒരിക്കല്‍ കേരളത്തില്‍ എത്തിയപ്പോള്‍ ജൂഹി പറഞ്ഞിരുന്നു. 
 
ഹരികൃഷ്ണന്‍സ് സിനിമയുടെ ഷൂട്ടിങ് ദിവസങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു എന്ന് ജൂഹി പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് അവസാനിക്കുന്ന ദിവസം സംവിധായകന്‍ ഫാസിലിന്റെ മുറിയിലെത്തിയ താന്‍ കരഞ്ഞുപോയി എന്നാണ് ജൂഹി പറയുന്നത്. അത്രത്തോളം തനിക്ക് പ്രിയപ്പെട്ട സെറ്റായിരുന്നു ഹരികൃഷ്ണന്‍സിന്റേത് എന്നും എല്ലാവരുമായി വളരെ അടുത്ത സൗഹൃദമായിരുന്നെന്നും ജൂഹി കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനെട്ട് വര്‍ഷം കഴിഞ്ഞിട്ടും മനസില്‍ വച്ചിരിക്കുകയാണ്, അത് മോഹന്‍ലാലിന്റെ നെഗറ്റീവാണ്, മമ്മൂട്ടിയുടെ നേര്‍വിപരീതം: മുകേഷ്