Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ അശ്ലീലവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന് പരാതി, നിയമനടപടിക്കൊരുങ്ങി ജൂഹി റുസ്‌തഗി

വ്യാജ അശ്ലീലവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന് പരാതി, നിയമനടപടിക്കൊരുങ്ങി ജൂഹി റുസ്‌തഗി

അഭിറാം മനോഹർ

, ചൊവ്വ, 7 ഏപ്രില്‍ 2020 (08:21 IST)
തന്റെ പേരിൽ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി മിനിസ്‌ക്രീന്‍ താരം ജൂഹി റുസ്തഗി. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ ചൂണ്ടിക്കാട്ടി ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി സോഷ്യല്‍ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
 
പോലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ജൂഹി പറഞ്ഞു.
 
ജൂഹിയുടെ ഫേസ്ബുക്ക് പോസ്റ്റ്
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകൾ - ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . Police ന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..
 
സസ്നേഹം
 
Juhi Rustagi

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു