Select Your Language

Notifications

webdunia
webdunia
webdunia
Sunday, 12 January 2025
webdunia

കസവുസാരിയിൽ കളറായി ആരാധകരുടെ ലെച്ചു

കസവുസാരിയിൽ കളറായി ആരാധകരുടെ ലെച്ചു
, വെള്ളി, 20 ഓഗസ്റ്റ് 2021 (19:57 IST)
ഉപ്പും മുളകും എന്ന പ്രേക്ഷകരുടെ പ്രിയ പരമ്പരയിൽ അഭിനയിച്ച താരങ്ങളെയെല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്.പരമ്പര അവസാനിച്ചിട്ടും നീലുവും ബാലുവും കേശുവും ശിവാനിയും ലെച്ചുവും മുടിയനുമെല്ലാം പ്രേക്ഷകരുടെ സ്വന്തം ആളുകളാണ്.
 
ഇപ്പോളിതാ പരമ്പരയിൽ ലെച്ചുവായി അഭിനയിച്ച ജൂഹി രസ്‌തോഗിയുടെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേരള കസവുസാരിയിൽ അതിസുന്ദരിയായാണ് മലയാളികളുടെ സ്വന്തം ലെച്ചുവിന്റെ ഫോട്ടോഷൂട്ട്.
 
പാതി മലയാളിയായ ജൂഹി പ‌ഠിക്കാനായി പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. മഹാത്മാഗാന്ധി പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി ആയിരിക്കെ ആയിരുന്നു ജൂഹി ആദ്യമായി ഉപ്പും മുളകിലേക്ക് എത്തുന്നത്. മലയാളിയായ ഭാഗ്യലക്ഷ്മിയാണ് താരത്തിന്റെ അമ്മ. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ റുസ്തഗിയാണ് അച്ഛൻ.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും ദുബായില്‍, ചിത്രങ്ങള്‍ വൈറലാകുന്നു