Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവോണത്തിന് മഴ കനക്കും: 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവോണത്തിന് മഴ കനക്കും: 5 ജില്ലകളിൽ യെല്ലോ അലർട്ട്
, വെള്ളി, 20 ഓഗസ്റ്റ് 2021 (14:18 IST)
സംസ്ഥാനത്തെ ഓണാഘോഷങ്ങൾ മഴയിൽ മുങ്ങാൻ സാധ്യത. ഓണദിവസങ്ങളിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പാണ് പ്രവചിച്ചത്. 
 
ഇതിനെ തുടർന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഞായറാഴ്‌ച്ചയും യെല്ലോ അലർട്ട് തുടരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഹോര്‍ട്ടി കോര്‍പ്പ് 11 പച്ചക്കറികള്‍ക്ക് വിപണിവിലയേക്കാള്‍ വില കുറച്ചു